പെരിയ ഇരട്ടക്കൊല: ശരത് ലാലിനെയും കൃപേഷിനെയും പിന്തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരം നല്‍കിയ പ്രതി പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 16.03.2019) പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപങ്ക് വഹിച്ചയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കല്യോട്ട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. കൊല്ലപ്പെട്ട കൃപേഷിനെയും ശരത്ലാലിനെയും പിന്തുടര്‍ന്ന് പ്രതികള്‍ക്ക് ഫോണില്‍ വിവരം കൈമാറിയത് രഞ്ജിത്ത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ പിടികൂടിയത്.

ഇയാളുടെഅറസ്റ്റ് ശനിയാഴ്ച വൈകിട്ടോടെ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേസില്‍ പ്രതിയായ പെരിയ തന്നിത്തോട്ടെ എ. മുരളി (36)യെ കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി വി.എം പ്രദീപ്കുമാറും സംഘവും അറസ്റ്റുചെയ്തിരുന്നു. കൊലപാതകം നടത്തിയതിനു ശേഷം പ്രതികളെ കാറില്‍ കയറ്റിക്കൊണ്ടുപോയി രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് മുരളിയെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റായിരുന്നു മുരളിയുടേത്.

കേസില്‍ ആരോപണ വിധേയനായ ശാസ്താ ഗംഗാധരന്റെ ഡ്രൈവറാണ് മുരളി. മുഖ്യപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞമാസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട് കൂരാങ്കര റോഡില്‍ വെച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജനമനസാക്ഷിയെ ഞെട്ടിച്ച ഇരട്ട കൊലപാതകം കേരള രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് കല്യോട്ട് നിന്നും മടങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Murder, Crime, Periya double murder; One more accused held
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?