മംഗളൂരുവില്‍ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന ഗൃഹനാഥനെ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 27.03.2019) മംഗളൂരുവില്‍ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന ഗൃഹനാഥനെ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കുണിയയിലെ കണ്ണന്‍- മാധവി ദമ്പിതകളുടെ മകന്‍ രാമചന്ദ്രനെ (56)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ ഡോക്ടറെ കാണാന്‍ സുഹൃത്ത് ദാമോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം പോയതായിരുന്നു രാമചന്ദ്രന്‍.

മൂവരും ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ മടങ്ങുന്നതിനിടെ രാമചന്ദ്രന്‍ ശുചിമുറിയിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്ത് കാസര്‍കോട്ടിറങ്ങി റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ചൗക്കി കല്ലങ്കൈയില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തെങ്ങുകയറ്റത്തൊഴിലാളിയാണ് രാമചന്ദ്രന്‍. ഭാര്യ: ഉഷ. മക്കള്‍: അഭയ്, അഞ്ജിത (സഹകരണ ആശുപത്രി ജീവനക്കാരി). സഹോദരങ്ങള്‍: പത്മാവതി, സരസ്വതി, അശോകന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Hanged, Train, Doctor, Death,Man found dead after fallen from Train
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?