മില്ലുകാരുടെ അനാസ്ഥ; കോടിക്കണക്കിന് രൂപയുടെ നെല്ല് പാടശേഖരത്ത് കെട്ടിക്കിടക്കുന്നു

അമ്പലപ്പുഴ: (www.kvartha.com 23.03.2019) മില്ലുകാരുടെ അനാസ്ഥ. കോടിക്കണക്കിനു രൂപയുടെ നെല്ല് പാടശേഖരത്ത് കെട്ടിക്കിടക്കുന്നു. കര്‍ഷകര്‍ ആത്മഹത്യാ വക്കില്‍. പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്താണ് 150 ഓളം ലോഡ് നെല്ല് കെട്ടിക്കിടക്കുന്നത്. 588 ഏക്കറുള്ള പാടശേഖരത്ത് ഈ മാസം 12നാണ് കൊയ്ത്താരംഭിച്ചത്.

ഇതിനു ശേഷം രണ്ട് തവണയായി രണ്ട് മില്ലുകാര്‍ നെല്ല് നോക്കാനായി എത്തിയിരുന്നു. നെല്ലെടുക്കാമെന്ന് പറഞ്ഞ് മടങ്ങിയെങ്കിലും ഇതുവരെ ഇവര്‍ എത്തിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കരിനില മേഖലയായ ഇവിടെ ഏക്കറിന് 35,000 രൂപാ വരെ ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. കൊയ്ത നെല്ലെല്ലാം പാടശേഖരത്ത് പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. വേനല്‍മഴ പെയ്താല്‍ കോടിക്കണക്കിന് രൂപയുടെ നെല്ല് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

Farmers allegation against mill owners, Ambalapuzha, News, Kerala, Lifestyle & Fashion, Farmers, Suicide

ഇനി ഒരു ദിവസം കൂടി കഴിയുമ്പോള്‍ കൊയ്ത്ത് പൂര്‍ത്തിയാകും. ഇതോടെ കെട്ടിക്കിടക്കുന്ന നെല്ലിന്റെ അളവ് വീണ്ടും കൂടും. കര്‍ഷകരുടെ മാസങ്ങള്‍ നീണ്ട അധ്വാനം പാഴാകാനാണ് സാധ്യത. സപ്ലൈകോ അടിയന്തിരമായി ഇടപെട്ട് മില്ലുടമകളെക്കൊണ്ട് നെല്ലെടുപ്പിച്ചില്ലെങ്കില്‍ ദേശീയ പാത ഉപരോധം ഉള്‍പ്പെടെയുള്ള സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം.

Keywords: Farmers allegation against mill owners, Ambalapuzha, News, Kerala, Lifestyle & Fashion, Farmers, Suicide.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?