ആ കൈകള്‍ ഉടന്‍ എത്തും; അനിശ്ചിതത്വങ്ങള്‍ക്കിടെ യുഡിഎഫ് ഇറക്കിയ ഡിജിറ്റല്‍ പോസ്റ്റര്‍ ക്ലിക്കായി

കല്‍പ്പറ്റ: (www.kvartha.com 20.03.2019) വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ക്കിടെ പുറത്തിറക്കിയ ഡിജിറ്റല്‍ പോസ്റ്റര്‍ ക്ലിക്കായി. സ്ഥാനാര്‍ത്ഥിയുടെ പേര് സംബന്ധിച്ച് ചര്‍ച്ചയും വാദപ്രതിവാദങ്ങളും നടക്കുന്നതിനിടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതോടെ ഉണ്ടായ ചില വിവാദങ്ങള്‍ക്ക് തടയിടാനും കൂടിയാണ് യുഡിഎഫ് പ്രചരണ വിഭാഗം വയനാടിന്റെ പ്രകൃതിയും വികസനവും പ്രമേയമാക്കി തിരഞ്ഞെടുപ്പ് ചിഹ്നമായ കൈയ്ക്ക് പ്രാധാന്യം നല്‍കി ആ കൈകള്‍ ഉടന്‍ എത്തും എന്നതരത്തില്‍ പോസ്റ്റര്‍ ഇറക്കിയത്.

സോഷ്യല്‍ മീഡിയ വഴിയായിരുന്നു പ്രചരണം. എതിര്‍ ചേരിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ അവഹേളിക്കുന്ന ചിത്രങ്ങളും ട്രോളുകളും പ്രചരിച്ചപ്പോള്‍ അതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാതെ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്ന തരത്തില്‍ പോസിറ്റീവായ തന്ത്രം പ്രയോഗിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പേരും മുന്നണിയുടെ പേരും പ്രത്യക്ഷത്തില്‍ പറയാതെ ആര്‍ക്കും ഷെയര്‍ ചെയ്യാവുന്ന ഉദ്ദേശത്തോടെയാണ് ഡിജിറ്റല്‍ പോസ്റ്റര്‍ തയ്യാറാക്കിയത്.

Digital poster of UDF, Wayanadu, News, Kerala, Politics, Poster, UDF, Trending, Lok Sabha, Election

തുടര്‍ന്നും യുഡിഎഫിന്റെത് ആരേയും ദ്രോഹിക്കാതെയുള്ള പോസിറ്റീവ് പ്രചരണമായിരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വയനാടിന്റെ പരിസ്ഥിതി, വികസന കാഴ്ചപ്പാടുകള്‍, ആവശ്യങ്ങള്‍, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണ പരാജയം തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഊന്നല്‍ നല്‍കുകയെന്നും നേതാക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Digital poster of UDF, Wayanadu, News, Kerala, Politics, Poster, UDF, Trending, Lok Sabha, Election.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?