വേനല്‍ കനത്തു; കുടിവെള്ള ക്ഷാമം രൂക്ഷം, കുടവുമേന്തി വീട്ടമ്മമാര്‍ തെരുവിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 16.03.2019) വേനല്‍ കനത്തതോടെ കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ഇതോടെ കുടവുമേന്തി കുടിവെള്ളത്തിനായി നെട്ടോടമോടുകയാണ് വീട്ടമ്മമാര്‍. കിണറുകളെല്ലാം വറ്റിത്തുടങ്ങി. ചില കുടുംബങ്ങള്‍ വില കൊടുത്ത് കുടിവെള്ളം വാങ്ങാന്‍ തുടങ്ങി.

കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്നാം വാര്‍ഡ് കോട്ടച്ചേരി പുതിയവളപ്പില്‍ രണ്ടാഴ്ച്ചയോളമായി കുടിവെള്ളമില്ല. ഇതിനെ തുടര്‍ന്ന് ലോറിയില്‍ കൊണ്ടു വരുന്ന വെള്ളം വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. മൂന്നാം വാര്‍ഡിലെ പതിനേഴോളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ വിഷമിക്കുകയാണ്. സംഭവം നഗരസഭാ അധികൃതരെയും ജലവിഭാഗം ഉദ്യോഗസ്ഥരെയും നേരിട്ട് അറിയിച്ചിട്ടും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് മടക്കുകയാണ്.

മറ്റുള്ള സ്ഥലങ്ങളില്‍നിന്നും അത്യാവശ്യത്തിന് കുടങ്ങളില്‍ തലച്ചുമടായി കുടിവെള്ളം എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മാര്‍ച്ച് മാസം പകുതിയാകുമ്പോള്‍ തന്നെ കുടിവെള്ളത്തിന് ക്ഷാമം നേരിടുമ്പോള്‍ ഇനി വരുന്ന ഏപ്രില്‍, മെയ് മാസം കുടിവെള്ളത്തിന് എന്തു ചെയ്യണമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, House-wife, Top-Headlines, Drinking water, Heavy summer; Drought threat in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?