ന്യൂസിലാന്‍ഡിലെ തീവ്രവാദി ആക്രമണം: മരിച്ചവരില്‍ മലയാളി യുവതിയും

ക്രൈസ്റ്റ്ചര്‍ച്ച്: (www.kvartha.com 16.03.2019) ന്യൂസിലാന്‍ഡിലെ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളി യുവതിയുമുള്ളതായി സ്ഥിരീകരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ആന്‍സി ന്യൂസീലാന്‍ഡിലേക്ക് പോയത്. കാര്‍ഷികസര്‍വകലാശാലയിലെ എംടെക് വിദ്യാര്‍ത്ഥിനിയായിരുന്നു.

ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്കുനേരെയാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്.

കറുത്ത വസ്ത്രം ധരിച്ച ആളാണ് പള്ളിക്കുള്ളില്‍ വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍. പോലീസ് വരുന്നതിന് മുമ്പ് ഇയാള്‍ ഓടി രക്ഷപ്പെടുയും ചെയ്തു.



Keywords: Kerala, World, News, New Zealand, attack, Gun attack, Death, India, Student, terror attack at New Zealand mosques: Keralite dead 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?