പെരിയ ഇരട്ടക്കൊല: കുടുബംത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന് വന്‍ ജനപങ്കാളിത്തം, അന്വേഷണ സംഘത്തലവനെ മാറ്റിയത് സി പി എമ്മിന്റെ പങ്ക് പുറത്ത് വരുമെന്നതിനാലാണെന്ന് ചെന്നിത്തല, കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് മുല്ലപ്പള്ളി
കാസര്‍കോട്: (www.kasargodvartha.com 02.03.2019) പെരിയ കല്യോട്ട് കൊല്ലപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരുടെ കുടുംബത്തെ സഹായിക്കാനായി യു ഡി എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന ധനസാമഹരണത്തിനായി യുഡിഎഫ് നേതാക്കള്‍ കാസര്‍കോട്ടെത്തി. അന്വേഷണം വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അന്വേഷണ സംഘത്തലവനെ മാറ്റിയത് സി പി എമ്മിന്റെ പങ്ക് പുറത്ത് വരുമെന്നതിനാലാണെന്നും കാസര്‍കോട്ട് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാനാണ് നീക്കം നടക്കുന്നത്. കൊലപാതകികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സി പി എം അന്വേഷണാരംഭം മുതല്‍ നടത്തിയതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീലേശ്വരം നഗരത്തിലെ ഫണ്ട് ശേഖരണത്തിനായാണ് അദ്ദേഹമെത്തിയത്. കാഞ്ഞങ്ങാട് നഗരത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം. കാസര്‍കോട്ടെ ഫണ്ട് ശേഖരണത്തിന് രമേശ് ചെന്നിതലയ്ക്കു പുറമെ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയും ഉണ്ടായിരുന്നു.
പുല്ലൂര്‍-പെരിയയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍, അജാനൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്, മംഗല്‍പാടിയില്‍ മുന്‍ മന്ത്രി കെ മുരളീധരന്‍, മഞ്ചേശ്വരത്ത് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍, കുമ്പളയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ചെമ്മനാട് ഷാനിമോള്‍ ഉസ്മാന്‍, വലിയപറമ്പില്‍ മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി, കിനാനൂര്‍-കരിന്തളത്ത് പി ടി തോമസ് എംഎല്‍, പിലിക്കോട് അനൂപ് ജേക്കബ് എംഎല്‍എ, ഈസ്റ്റ് എളേരിയില്‍ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വെസ്റ്റ് എളേരിയില്‍ അഡ്വ. എം ലിജു, എന്‍മകജെയില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, പൈവളിഗെയില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ, കള്ളാറില്‍ മുന്‍ മന്ത്രി കെ സി ജോസഫ്, ബളാലില്‍ സിഎംപി നേതാവ് സി പി ജോണ്‍, പനത്തടിയില്‍ മോന്‍സ് ജോസഫ് എംഎല്‍എ, തൃക്കരിപ്പൂരില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, പടന്നയില്‍ കെ എം ഷാജി എംഎല്‍എ, ചെങ്കളയില്‍ എം എം ഹസന്‍, ബദിയടുക്കയില്‍ വി ടി ബല്‍റാം എംഎല്‍എ, കോടോം-ബേളൂരില്‍ ബിന്ദു കൃഷ്ണ, പള്ളിക്കരയില്‍ എം കെ രാഘവന്‍ എംപി, ബേഡടുക്കയില്‍ കെ ശബരിനാഥ് എംഎല്‍എ, ചെറുവത്തൂരില്‍ മുന്‍മന്ത്രി എ പി അനില്‍കുമാര്‍, കാറഡുക്കയില്‍ ആന്റോ ആന്റണി എംപി, മൊഗ്രാല്‍ പുത്തൂരില്‍ മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, മധൂരില്‍ ലതിക സുഭാഷ്, മുളിയാറില്‍ വി ഡി സതീശന്‍ എംഎല്‍എ, കുറ്റിക്കോലില്‍ സണ്ണി ജോസഫ് എംഎല്‍എ, ദേലംപാടി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ചീമേനിയില്‍ ജയരാജ് എംഎല്‍എ എന്നിവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി.
ഫണ്ട് പിരിവുകള്‍ സമാപിച്ച ശേഷം ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് പെരിയയില്‍ പ്രതിരോധ സംഗമവും നടക്കും.
ധനസമാഹാരണത്തിനായി ഇ ടി മുഹമ്മദ് ബഷീര്‍ എം പി എടനീര്‍ മഠത്തിലെത്തിയപ്പോള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CPM, Periya, Periya double murder; UDF fund collection started
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment