മലയാളസിനിമ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത്; അദ്ദേഹത്തിന്റെ സ്ഥാനം ചെറുപ്പക്കാരായ അഭിനേതാക്കളില്‍ മുന്‍നിരയില്‍ തന്നെയെന്നും പൃഥ്വിരാജ്; വെളിപ്പെടുത്തല്‍ ദുബൈയില്‍ ലൂസിഫര്‍ സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെ
ദുബൈ: (www.kvartha.com 22.03.2019) മലയാളസിനിമ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത് എന്നും മലയാളത്തിലെ ചെറുപ്പക്കാരായ അഭിനേതാക്കളില്‍ മുന്‍നിരയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും നടന്‍ പൃഥ്വിരാജ്. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് അനിയനെന്ന നിലയിലല്ല ഫിലിംമേക്കര്‍ എന്ന രീതിയിലുള്ള തന്റെ അഭിപ്രായമാണെന്നും പൃഥ്വി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും ഉണ്ടായിരുന്നു.
'ചേട്ടന്‍ ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഇതിനുമുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, മലയാളത്തില്‍ പ്രായംകുറഞ്ഞ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രജിത്ത്. ഇത് അദ്ദേഹത്തിന്റെ അനുജനായിട്ടല്ല, ഫിലിംമേക്കര്‍ എന്ന രീതിയിലുള്ള തന്റെ അഭിപ്രായമാണ്. സൂപ്പര്‍സ്‌കില്‍ഡ് എന്നുപറയാം. ഇപ്പോഴും മലയാളസിനിമ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലാത്ത പുതുതലമുറയിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം.
ഇന്ദ്രജിത്ത് എന്ന നടനോടുള്ള സ്‌നേഹം അതുപോലെ തന്നെ പങ്കുവയ്ക്കുന്ന ആളാണ് മുരളി ഗോപി. എന്റെ ചേട്ടന്റെ കരിയറിലെ ഗംഭീരമായ കഥാപാത്രം സൃഷ്ടിച്ചതും മുരളി തന്നെയാണ്. വട്ടുജയന്‍.
'അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ല ലൂസിഫറില്‍ ചേട്ടന്റേത്. പക്ഷേ, ലൊക്കേഷനില്‍ എത്തി കാമറയ്ക്കു മുന്നില്‍ അദ്ദേഹം ചെയ്യുന്നത് മികവോടുകൂടിയാണ്. ഒരു ഷോട്ടിലെങ്കിലും ആഗ്രഹിച്ചു, 'എന്താ ഈ ചെയ്യുന്നത്' എന്നൊക്കെ ചോദിക്കണമെന്ന്. അതിനൊരവസരം പോലും ചേട്ടന്‍ തന്നില്ല. ആ കഥാപാത്രത്തെ അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട്. ഒരുകാര്യം കൂടി, ഞാന്‍ ഈ പറയുന്നത് എന്റെ അഭിപ്രായമാണ്' എന്നും പൃഥ്വിരാജ് പറഞ്ഞു.
ഗോവര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് ലൂസിഫറില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തുക.
Keywords: Press Conference Lucifer, Dubai, News, Cinema, Cine Actor, Prithvi Raj, Entertainment, Press meet, Gulf, World.

Powered by Info News For You

Comments
Post a Comment