'വാളല്ലയെന്‍ സമരായുധം'; സാംസ്‌കാരിക നായകന്മാരുടെ മൗനം കൊലക്കത്തിയേക്കാള്‍ ഭയാനകം: പി സി വിഷ്ണുനാഥ്

കൊല്ലം: (www.kvartha.com 05.03.2019) എതിരാളികളുടെ കരളിലേക്കു കുത്തിയിറക്കുന്ന രാഷ്ട്രീയ കാട്ടാളന്മാരുടെ കൊലക്കത്തികളേക്കാള്‍ ഭയാനകമാണ് ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള സാംസ്‌കാരിക നായകന്മാരുടെ മൗനമെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. അരുംകൊല രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ സംസ്‌കാര സാഹിതി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'വാളല്ലയെന്‍ സമരായുധം' എന്ന സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kollam, Kerala, News, P.C Vishnunath MLA, Cultural meet inaugurated by PC Vishnunath

കവികള്‍ക്കും കലാകാരന്മാര്‍ക്കും സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സമൂഹത്തിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ച് ഉന്മൂലനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടെന്നാണ് പൊതുസമൂഹം വിശ്വസിക്കുന്നത്. ഈ ദൗത്യം ഏറ്റെടുക്കാതിരിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തില്‍ കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരഹത്യ നടത്തുന്നവര്‍ക്കു നവോത്ഥാനത്തെക്കുറിച്ചു പറയാന്‍ എന്തവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

നിയോജകമണ്ഡലം ചെയര്‍മാന്‍ എസ് എം ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ഡോ. എം ആര്‍ തമ്പാന്‍, വിനോയി തോമസ്, എസ് സുധീശന്‍, വിളക്കുടി രാജേന്ദ്രന്‍, എബി പാപ്പച്ചന്‍, കെ ജി രവി, കെ ആര്‍ വത്സന്‍, ബൈജു ശാന്തിരംഗം, പുന്നൂര്‍ ശ്രീകുമാര്‍, കലാം കൊച്ചേറ, തൊടിയൂര്‍ വസന്തകുമാരി, സി ആര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, P.C Vishnunath MLA, Cultural meet inaugurated by PC Vishnunath 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?