സിനിമ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് അന്തരിച്ചു
തൃശൂര്‍: (www.kvartha.com 26.03.2019) സിനിമ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ആത്മകഥ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.
പരുന്ത്, കഥപറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്, പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം എന്നീ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടുവരെയും ജോഷിയുടെ ഷൂട്ടിംഗ് സെറ്റില്‍ സജീവമായിരുന്നു. ഈ ചിത്രത്തില്‍ ഷഫീറിന്റെ രണ്ട് മക്കളും അഭിനയിക്കുന്നുണ്ട്. നാദിര്‍ഷയുടെ മേരാനാം ഷാജി ഉള്‍പ്പെടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മാണ ചുമതല വഹിച്ചിട്ടുണ്ട്.
നടി മഞ്ജു വാര്യര്‍, അജു വര്‍ഗീസ്, സംവിധായകന്‍ ലാല്‍ജോസ് എന്നിവര്‍ നിര്‍മാതാവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാര്യ: ആഇഷ. മക്കള്‍: ദിയ ഖുല്‍ബാന്‍, ദയാല്‍ ഖുല്‍ബാന്‍. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Film producer Shafeer Sait, 44, passes away, Thrissur, News, Obituary, Dead, Cinema, Entertainment, Hhospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment