പ്രളയത്തിനു ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ച; പ്രതിസന്ധി മുന്നില്‍ കണ്ട് കേന്ദ്ര ജലവിഭവ കേന്ദ്രം
തിരുവനന്തപുരം: (www.kvartha.com 05.03.2019) കേരളത്തെ കാത്തിരിക്കുന്നത് കഠിനമായ ജലക്ഷാമത്തിന്റെ നാളുകളെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം). പ്രളയത്തിനു ശേഷം കേരളത്തില്‍ വരാനിരിക്കുന്നത് കൊടും വരള്‍ചയുടെ നാളുകളായിരിക്കും. ഭൂഗര്‍ഭജലം കുറയുന്നതാണ് പ്രധാന കാരണം. പ്രളയത്തിനു ശേഷം ജലം പിടിച്ചു നിര്‍ത്താനുള്ള മണ്ണിന്റെ ശേഷി നഷ്ടപ്പെട്ട സാഹചര്യത്തില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.
പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പ്രളയം കണ്ടുപേടിച്ച് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതും ഇതിനെ ഗുരുതരമാക്കി.
പ്രളയത്തെ തുടര്‍ന്ന് മേല്‍മണ്ണ് വ്യാപകമായി ഒലിച്ചുപോയതോടെ, പെയ്ത മഴ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ കഴിവും കുറഞ്ഞു. ഇതോടെ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവുണ്ടായി. ഇടമഴയില്ലെങ്കില്‍ ഇതു വീണ്ടും കുറയുകയാണെങ്കില്‍ കടുത്ത ജലക്ഷാമത്തിലേക്ക് പോകും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ഈ പ്രാവശ്യം മലബാറില്‍ 15 ശതമാനത്തിന്റെ കുറവാണുണ്ടായത്.
പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പ്രളയം കണ്ടുപേടിച്ച് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതും ഇതിനെ ഗുരുതരമാക്കി.
കുളങ്ങളും കിണറുകളും വൃത്തിയായി സംരക്ഷിക്കാനും പാറമടകളിലെ വെള്ളം ഉപയോഗപ്പെടുത്താനുള്ള നടപടികളുമാണ് അടിയന്തരമായി വേണ്ടതെന്നും പ്രതിസന്ധി മുന്നില്‍കണ്ട് വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നുമാണ് വിദഗ്ധരുടെ ഉപദേശം.
Keywords: Kerala, After The Flood: Rivers dry up, mercury rises and earthworms die as state gears up for drought after deluge, Thiruvananthapuram, News, Kerala, Water, River, Flood, Well.
Keywords: Kerala, After The Flood: Rivers dry up, mercury rises and earthworms die as state gears up for drought after deluge, Thiruvananthapuram, News, Kerala, Water, River, Flood, Well.
Powered by Info News For You

Comments
Post a Comment