കര്‍ഷക ആത്മഹത്യ; പ്രത്യേക മന്ത്രിസഭാ യോഗം ചേരും, ജപ്തി നടപടികള്‍ നിര്‍ത്തി വെച്ചേക്കും

തിരുവനന്തപുരം: (www.kvartha.com 05.03.2019) കര്‍ഷക ആത്മഹത്യ ചര്‍ച്ച ചെയ്യാനും തടയാനും ചൊവ്വാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. പ്രളയബാധിത ജില്ലകളിലെ ഉപജീവനമാര്‍ഗം വഴിമുട്ടിയ കര്‍ഷകരുടെ കടങ്ങള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ അടിയന്തരമായി നിറുത്തിവയ്ക്കാന്‍ ബാങ്കുകളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇടുക്കിയിലെ കാര്‍ഷിക മേഖല. അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള തീരുമാനം, കൃഷിനാശത്തിന് നഷ്ടപരിഹാരം, ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കല്‍ തുടങ്ങിയ നടപടികളില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് കര്‍ഷകര്‍. കര്‍ഷക ആത്മഹത്യകളെയും കാര്‍ഷിക രംഗത്തെ ഗുരുതരമായ പ്രശ്‌നങ്ങളെപ്പറ്റിയും ഇതിനെ കുറിച്ച് കൃഷി വകുപ്പിന്റെ നിര്‍ദേശങ്ങളും ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Farmers’ issue: Special Cabinet session today, Thiruvananthapuram, News, Kerala, Farmers, Suicide, Bank, Government, Cabinet

75 മുതല്‍ 100 ശതമാനം വരെ കൃഷി നാശം സംഭവിച്ചവരും, മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ കര്‍ഷകരുടെ എല്ലാത്തരം വായ്പകള്‍ക്കും തിരിച്ചടവിന് സാവകാശം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പ്രളയത്തെത്തുടര്‍ന്ന് ഇടുക്കി, വയനാട് ജില്ലകളിലാണ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.

എന്നാല്‍ ഈ ജില്ലകളില്‍ കര്‍ഷകരും കാര്‍ഷിക വായ്പകള്‍ എടുക്കാത്തവരുമായ ചിലരുടെ ആത്മഹത്യകളും കര്‍ഷക ആത്മഹത്യകളായി കാണിച്ച് കര്‍ഷകരില്‍ ഭീതി പരത്താനുള്ള ശ്രമങ്ങളും നടക്കുന്നതായി കൃഷി വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം വേണമെന്നാണ് കൃഷി വകുപ്പ് ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Farmers’ issue: Special Cabinet session today, Thiruvananthapuram, News, Kerala, Farmers, Suicide, Bank, Government, Cabinet.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?