ക്വാര്‍ട്ടേഴ്‌സില്‍ കയറി ബസ് കണ്ടക്ടറുടെ മൊബൈലും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 22.03.2019) ക്വാര്‍ട്ടേഴ്‌സില്‍ കയറി ബസ് കണ്ടക്ടറുടെ മൊബൈലും പണവും കവര്‍ച്ച ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുരുഡപദവ് തിമ്മര്‍ നടക്കയിലെ അബ്ദുര്‍ റഹ് മാനെ (23)യാണ് മഞ്ചേശ്വരം എസ് ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

സ്വകാര്യ ബസിലെ കണ്ടക്ടര്‍ ബായാര്‍ കുത്തുഗോളിലെ ജയപ്രകാശിന്റെ 7,000 രൂപയും മൊബൈല്‍ ഫോണുമാണ് അബ്ദുര്‍ റഹ് മാന്‍ കവര്‍ച്ച ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് രാത്രിയാണ് സംഭവം. ക്വാര്‍ട്ടേഴ്‌സിന്റെ സമീപത്ത് ബസ് കഴുകുകയായിരുന്നു ജയപ്രകാശ്. ഇതിനിടെ മുറിക്കകത്ത് കയറിയ അബ്ദുര്‍ റഹ് മാന്‍ പണവും 15,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.

സമീപത്തെ സി സി ടി വി ക്യാമറയില്‍ പ്രതി നടന്നു പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പോലീസ് പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Manjeshwaram, Top-Headlines, Crime, Robbery, Robbery case; Youth arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?