ഈ കൊടുംചൂടില്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ ഞാനില്ല, പൊരിവെയിലത്തെ പ്രകടനം വേണ്ട, പ്രകടനം നടത്തി ഗതാഗത തടസം ഉണ്ടാകുന്നത് ആവുന്നത്ര ഒഴിവാക്കണം; നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് പടുകൂറ്റന്‍ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി

കോട്ടയം: (www.kvartha.com 29.03.2019) നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് പടുകൂറ്റന്‍ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍.

'ഒക്കെ നല്ലതാണ്. പക്ഷെ , ഈ കൊടുംചൂടില്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ ഞാനില്ല, പൊരിവെയിലത്തെ പ്രകടനം വേണ്ട, പ്രകടനം നടത്തി ഗതാഗത തടസം ഉണ്ടാകുന്നത് ആവുന്നത്ര ഒഴിവാക്കണം' എന്നാണ് ചാഴികാടന്‍ അണികളോട് പറഞ്ഞത് . അതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തോടുകൂടിയുള്ള പ്രകടനം ഒഴിവാക്കാന്‍ യു ഡി എഫ് തീരുമാനിക്കുകയായിരുന്നു .

I'm not interested to people strain; says Chazhikadan, Kottayam, News, Politics, Lok Sabha, Election, Trending, UDF, Kerala.

വെള്ളിയാഴ്ച രാവിലെ 12 മണിക്ക് കലക്ടറേറ്റില്‍ വന്‍ പ്രകടനമായി എത്തി വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആഗ്രഹം. എന്നാല്‍, പൊരിവെയിലില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ചാഴികാടന്‍.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചു മടങ്ങിയ പ്രിയ സുഹൃത്ത് ഡി സി സി സെക്രട്ടറി കെ സി നായര്‍ക്ക് സൂര്യാഘാതം ഉണ്ടായ കാര്യവും ചാഴികാടന്‍ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു .

അതിനാല്‍ സ്ഥാനാര്‍ഥിയേയും കൂട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കലക്ടറേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കാനാണ് യു ഡി എഫിന്റെ നീക്കം. മണ്ഡലത്തിന്റെ ചുമതലയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: I'm not interested to people strain; says Chazhikadan, Kottayam, News, Politics, Lok Sabha, Election, Trending, UDF, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?