വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യന്‍ സേനാ ഉദ്യോഗസ്ഥര്‍ക്കു കൈമാറാനെത്തിയ ആ വനിത ആരാണ്? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്കുള്ള ആ ഉത്തരം ഇതാ!
ന്യൂഡല്‍ഹി: (www.kvartha.com 02.03.2019) അട്ടാരിവാഗാ അതിര്‍ത്തിയില്‍ ഇന്ത്യയുടെ വീര നായകന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ വെള്ളിയാഴ്ച രാത്രി 9.20 ന് ഇന്ത്യന്‍ സേനാ ഉദ്യോഗസ്ഥര്‍ക്കു കൈമാറാനെത്തിയ ആ വനിത ആരാണ്? അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പിന്നീടാണ് ഈ വനിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
ഡോ.ഫരീഖ ബുഗ്തി. പാകിസ്ഥാന്‍ വിദേശകാര്യ ഓഫിസിലെ ഇന്ത്യാ കാര്യങ്ങള്‍ക്കുള്ള ഡയറക്ടര്‍. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്(ഐഎഫ്എസ്) എന്നതിനു തുല്യമായി പാകിസ്ഥാനിലുള്ള ഫോറിന്‍ സര്‍വീസ് ഓഫ് പാകിസ്ഥാന്‍(എഫ്എസ്പി) ഉദ്യോഗസ്ഥയാണിവര്‍. പാകിസ്ഥാന്‍ തടവിലുളള ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡോ.ഫരീഖ. ഇസ്ലാമാബാദില്‍ 2017 ല്‍ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയപ്പോള്‍ ഫരീഖയും അവിടെ സന്നിഹിതയായിരുന്നു.
കഴിഞ്ഞ മാസം കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് ഹേഗിലെ രാജ്യാന്തര കോടതിയില്‍ പരിഗണിച്ചപ്പോഴും ഫരീഖ നടപടിക്രമങ്ങള്‍ക്കായി അവിടെ എത്തിയിരുന്നു. 2005 ലാണ് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസില്‍ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ല്‍ വിദേശകാര്യ ഓഫീസ് വക്താവായും സേവനം അനുഷ്ഠിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Who was the woman walking with IAF Pilot Abhinandan at Wagah border, New Delhi, News, Woman, Trending, Pakistan, Custody, National, Social Network.

Powered by Info News For You

Comments
Post a Comment