ബാധ ഒഴിപ്പിക്കാന്‍ താന്ത്രിക വൈദ്യന്റെ നിര്‍ദേശം സ്വീകരിച്ചു; ഭാര്യയെ ഭര്‍ത്താവ് തെരുവിലൂടെ അടിച്ചോടിച്ചു

ജയ്പുര്‍: (www.kvartha.com 09.03.2019) താന്ത്രിക വൈദ്യന്റെ നിര്‍ദേശപ്രകാരം ബാധ ഒഴിപ്പിക്കുന്നതിനായി ഭാര്യയെ യുവാവ് തെരുവിലൂടെ അടിച്ചോടിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് വിശ്വസിനീയമായ സംഭവം നടന്നത്. വെള്ളിയാഴ്ച വനിതാ ദിനത്തില്‍ തന്നെയാണ് ഞെട്ടിക്കുന്ന സംഭവം.

ഭാര്യയെ ശുദ്ധിയാക്കാനും ദുഷ്ട ശക്തികളില്‍ നിന്നു മോചിപ്പിക്കാനും വേണ്ടി മുറിവൈദ്യന്റെ ഉപദേശം സ്വീകരിച്ച് നഗ്നപാതയാക്കി ഭാര്യയെ യുവാവ് അടിച്ചോടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വൈദ്യനേയും യുവാവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. യുവതിക്ക് സുഖമില്ലാത്തതിനാല്‍ താന്ത്രിക വൈദ്യനെ സമീപിച്ചു.

Youth arrested; Husband who attacked his wife, Rajasthan, News, National, Jaipur, attack, Arrest, Wife, Husband, Case, Police, Treatment

തുടര്‍ന്ന് വൈദ്യനാണ് ഭാര്യയുടെ ശരീരത്തില്‍ ബാധ കൂടിട്ടുണ്ടെന്നും തെരുവിലൂടെ ഓടിച്ചാല്‍ മാറുമെന്നും നിര്‍ദേശിച്ചതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. യുവതി ഭര്‍ത്താവിന്റെ മര്‍ദനത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറാത്തതിനാല്‍ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് അയയ്ക്കുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested; Husband who attacked his wife, Rajasthan, News, National, Jaipur, attack, Arrest, Wife, Husband, Case, Police, Treatment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?