'അയാള്‍ എന്നെ കൊല്ലുമോ ടീച്ചറേ'; അവള്‍ ഇന്നും ഭയപ്പാടിലാണ്
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 13.03.2019) നാടും നാട്ടാരും ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും, കോളനികളിലും പിന്നോക്ക പ്രദേശങ്ങളിലും സ്ത്രീ ജന്മങ്ങള്‍ ചവിട്ടി മെതിക്കപ്പെടുകയും, അവരുടെ ദൈന്യതകള്‍ പുറംലോകമറിയാതെ കെട്ടടങ്ങുകയും ചെയ്യുന്ന അവസ്ഥായാണിന്ന്. വളരെ ചെറുപ്പത്തിലേ അമ്മയാകുന്ന പെണ്‍കുഞ്ഞുങ്ങള്‍, ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ആയതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍, ലഹരിക്കടിമപ്പെട്ടു ജീവിതം തകര്‍ന്നുപോയ സ്ത്രീകള്‍ ഇവരെയൊക്കെ ഇന്നും കാണാം, മലയോരവാസികളായ ദളിത് വിഭാഗങ്ങളില്‍.
ഇക്കൂട്ടത്തില്‍പെട്ട ഒരു പതിനാലുകാരി പെണ്‍കുട്ടിയുടെ ദുരവസ്ഥയും നിസ്സഹായതയും ആരെയും കരയിപ്പിക്കും. അവളെ കാണാനും രക്ഷപ്പെടുത്താനുമുള്ള വഴികളാലോചിക്കുകയായിരുന്നു ചില സാമൂഹ്യ പ്രവര്‍ത്തകര്‍. സഹായിക്കുന്നവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനുമുള്ള ശ്രമം സമൂഹത്തിന്റെ ചില കോണുകളില്‍ നിന്നുണ്ടാവുമെന്നുള്ള ഭയം അവരെയും പിന്തുടരുന്നതിനാല്‍ അവരും അവളെ കൈയ്യൊഴിയുകയായിരുന്നു.
ലഹരിക്കടിമയായ അവളുടെ അമ്മ വേറൊരാളുടെ കൂടെ ഇറങ്ങി പോയി. ആ ഒഴിവിലേക്ക് വേറൊരു സ്ത്രീ അച്ഛന്റെ ഭാര്യയായി കടന്നു വന്നു. രണ്ടാനമ്മയുടെ കൂടെയാണ് അവള്‍ ജീവിച്ചുവരുന്നത്. അവര്‍ ഒരമ്മയെ പോലെ തന്നെ കരുതലോടെയാണ് അവളെ വളര്‍ത്തിക്കൊണ്ടു വരുന്നത്. ഇപ്പോള്‍ പതിനാലു വയസ്സിലെത്തി നില്‍ക്കുന്ന അവള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പഠനത്തില്‍ മിടുക്കി ആയിരുന്നു അവള്‍.. രണ്ടുമൂന്നു മാസമായി അവള്‍ പഠനത്തില്‍ പിന്നോക്കമാവുന്നതും, ക്ഷീണവും ഉന്മേഷമില്ലായ്മയും ടീച്ചര്‍മാരുടെ ശ്രദ്ധയില്‍ പെട്ടു. പഴയ പോലെ കൂട്ടുകാരൊത്തു കളിയില്‍ ഏര്‍പ്പെടാത്തതും സാദാ സമയവും ആലോചനയില്‍ മുഴുകി ഇരിക്കുന്നതും കൂട്ടുകാരും ശ്രദ്ധിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ അവള്‍ മൗനം ദീക്ഷിക്കുകയായിരുന്നു. ആരെയോ ഭയപ്പെടുന്നതുപോലെ തോന്നി എല്ലാവര്‍ക്കും.
അവളുടെ വീട്ടില്‍ രണ്ടാനമ്മ മാത്രമേ ഉള്ളൂ. അച്ഛന്‍ പുലരും മുമ്പേ പണിക്കു പോകും. രാത്രി വൈകിയേ തിരിച്ചെത്തൂ. അവര്‍ക്കും അവളുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്താണ് കാര്യമെന്ന് അവര്‍ അന്വേഷിച്ചതുമില്ല. ദിവസം കഴിയുന്തോറും അവളുടെ സ്വഭാവത്തില്‍ മാറ്റം വരികയാണ്. എങ്കിലും കൃത്യമായി സ്‌കൂളില്‍ വരും. കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും അവളെ ഇഷ്ടമാണ്.
അവളെ ഏറ്റവും ഇഷ്ടപ്പെടുന്ന ടീച്ചര്‍ സ്വകാര്യമായി വിളിച്ചിരുത്തി കാര്യമന്വേഷിച്ചു. സ്‌നേഹത്തോടെയുള്ള ടീച്ചറുടെ സമീപനത്തില്‍ അവള്‍ക്കെല്ലാം പറയാന്‍ തോന്നി. പക്ഷെ അവള്‍ പൊട്ടിക്കരയുകയായിരുന്നു. ടീച്ചര്‍ സമാധാനിപ്പിച്ചു. അവളുടെ കണ്ണീര്‍ തുടച്ചുമാറ്റി. മുഖം കഴുകിക്കൊടുത്തു. വീണ്ടും സ്‌നേഹ സാന്ത്വന വാക്കുകളിലൂടെ അവളെ തലോടിക്കൊണ്ടിരുന്നു...
അവള്‍ മുഖമുയര്‍ത്തി വിറയാര്‍ന്ന ചുണ്ടുകളോടെ 'അയാള്‍ എന്നെ കൊല്ലുമോ ടീച്ചര്‍'? അവളുടെ ഭയാനകമായ മുഖം കണ്ടപ്പോള്‍ ടീച്ചര്‍ക്ക് ഒന്നും പറയാന്‍ തോന്നിയില്ല. 'ടീച്ചറോട് പറഞ്ഞാല്‍ അയാള്‍ എന്നെ തീര്‍ച്ചയായും കൊല്ലും'. അവള്‍ അലമുറയിട്ടു കരയാന്‍ തുടങ്ങി. ടീച്ചര്‍ അവളെ ചുമലിലേക്ക് ചാരിക്കിടത്തി പുറംതടവിക്കൊണ്ടിരുന്നു. ഒരമ്മയുടെ കുളിര്‍മയുള്ള സ്‌നേഹവായ്പോടെ പെരുമാറുന്ന ടീച്ചറോട് അവള്‍ പറഞ്ഞു തുടങ്ങി.
'.... രണ്ടുമാസമപ്പുറം ഒരു ഞായറാഴ്ച ദിവസം 'അമ്മ അയല്‍പക്കത്തുള്ള വീട്ടിലേക്കുപോയിരിക്കുകയായിരുന്നു. ഞാന്‍ അടുപ്പിനടുത്ത് കറി പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവന്‍ അടുക്കളയിലേക്കു കയറി വരുന്നത് കണ്ടില്ലായിരുന്നു. വന്നപാടെ എന്നെ കുഞ്ഞിനെ എടുക്കുമ്പോലെ എടുത്ത് മുറിയിലെ കട്ടിലില്‍ കിടത്തി. എന്റെ ഷാള്‍ മുറിയിലെ അയലില്‍ നിന്നെടുത്തു വായയില്‍ തിരുകി കയറ്റി. വേറൊരു ഷാള്‍ എടുത്ത് രണ്ടു കൈയും പിണച്ചുകെട്ടി. വാവിട്ടു കരയാന്‍ പറ്റുന്നില്ല എഴുന്നേറ്റു ഓടാന്‍ പറ്റുന്നില്ല.. എന്റെ വസ്ത്രങ്ങള്‍ എല്ലാം അഴിച്ചു മാറ്റി... എന്നെ എന്തെല്ലാമോ ചെയ്തു. അയാള്‍ എഴുന്നേറ്റു. വായില്‍ നിന്നും ഷാള്‍ എടുത്തു. കൈയ്യിലെ കെട്ടഴിച്ചു. പോകുമ്പോള്‍ പറഞ്ഞു.
''ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അന്ന് നിന്നെ കത്തിക്കിരയാക്കും'
'ടീച്ചറേ പേടിയാകുന്നു എനിക്ക്... ടീച്ചര്‍ ആരോടും പറയല്ലേ'
'ഇല്ല മോളെ.. ആരോടും പറയില്ല... ആരാണവന്‍?'
അവന്‍ എന്റെ വീടിനടുത്താണ് താമസം. പലപ്പോഴും വീട്ടില്‍ വരാറുണ്ട്. അമ്മ അവന്‍ ചായയും ഭക്ഷണവും നല്‍കാറുണ്ട്. സാധാരണ കൂലി പണിക്കു പോകുന്നവനാണ്. അമ്മ അയല്‍പക്കത്തുളള വീട്ടിലുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടാണ് അവന്‍ വീട്ടിലേക്ക് വന്നത്.'
'കഴിഞ്ഞ രണ്ടുമാസമായി മെന്‍സസ് ഉണ്ടായില്ല', 'ഞാന്‍ ഗര്‍ഭിണിയാവുമോ ടീച്ചര്‍'
'ഇല്ല മോളൂ ഭയപ്പെടേണ്ട. നാളെ നമുക്ക് രണ്ടുപേര്‍ക്കും ആശുപത്രിയില്‍ പോകാം. അമ്മയേയും വരാന്‍ പറയൂ.'
അടുത്ത ദിവസം അവളെയും കൂട്ടി അമ്മയും ടീച്ചറും ആശുപത്രിയില്‍ ചെന്നു പരിശോധന നടത്തി. എന്തോ ഭാഗ്യം, ഗര്‍ഭധാരണമുണ്ടായില്ല. കാര്യമന്വേഷിച്ച് ആശുപത്രി അധികൃതര്‍ പോലിസില്‍ പരാതി നല്‍കി. പോലീസില്‍ പരാതി കൊടുക്കണമെന്നറിഞ്ഞപ്പോള്‍ ഉള്ള് പിടക്കുകയായിരുന്നു. 'അയാള്‍ എന്നെ കൊല്ലുമോ' അവള്‍ മനസ്സില്‍ പിറുപിറുത്ത് കൊണ്ടിരുന്നു. ഇത്തരം പ്രശ്‌നമുളള കേസായതിനാല്‍ കുട്ടിയുടെ മൊഴിയെടുത്ത്, അവനെ അന്നു തന്നെ അറസ്റ്റ് ചെയ്തു...
ആ രാത്രി അവളും അമ്മയും മാത്രമെ വീട്ടിലുണ്ടായിരുന്നുളളു. അവന്റെ ബന്ധുക്കളും മറ്റും ആര്‍ത്തട്ടഹസിച്ചുകൊണ്ട് വീടു വളഞ്ഞു. അവന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് ഇപ്പോള്‍ സ്റ്റേഷനില്‍ ചെന്ന് പറയണം. ഇല്ലായെങ്കില്‍ വിടിന് തീവെക്കും. രണ്ടിനെയും ചുട്ട് കരിക്കും... നിലവിളിക്കുന്ന അമ്മയെയും മകളെയും സഹായിക്കാന്‍ ആരുമെത്തിയില്ല. ഓട് മേഞ്ഞ ഒറ്റമുറിയാണവളുടേത്. ആ കൊച്ചു വീടിന്റെ ഒരു ഭാഗത്ത് ആരോ തീയിട്ടു... തീ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ അമ്മയും മകളും മറുഭാഗത്തേകൂടി പുറത്തേക്കോടി. അകലെ ഒരു കുറ്റിക്കാട്ടിലൊളിച്ചിരുന്നു.
നേരം പുലര്‍ന്നപ്പോള്‍ കണ്ടത് അവരുടെ എല്ലാമായ കൊച്ചു വീട് കത്തിച്ചാമ്പലായതാണ്. അവളുടെ പഠനസാമഗ്രികളും യൂണിഫോമുകളും എല്ലാം കത്തിയെരിഞ്ഞിട്ടുണ്ട്. ആ കുടുംബം പോലീസ് സ്റ്റേഷനില്‍ അഭയം തേടിയിരിക്കുകയാണിപ്പോള്‍.
കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളെല്ലാം അവന്‍ അരിഞ്ഞെറിഞ്ഞു. ഭയപ്പെടുത്തി അവളെ മുള്‍മുനയില്‍ നിര്‍ത്തി. ആരോടും ഒന്നും ഉരിയാടാതെ അവള്‍ നാളുകള്‍ തള്ളി നീക്കി. നല്ലവരുടെ നന്മയാല്‍ അവള്‍ നിയമത്തിന്റെയും നീതി പീഠത്തിന്റെയും മുന്നിലെത്തി. അപ്പോള്‍ ചുട്ടുകൊല്ലാനും ചാമ്പലാക്കാനും തയ്യാറായി അവന്റെ ബന്ധുക്കള്‍ ഓടിയെത്തി. എവിടെയും രക്ഷപ്പെടാന്‍ വഴിയില്ലാതായി. ഒരു പെണ്‍കുഞ്ഞായി ജനിച്ചു പോയി എന്നാണവള്‍ ചെയ്ത കുറ്റം. അതും ദളിത് വിഭാഗത്തില്‍ പെട്ടു പോയി എന്നതിനാല്‍ പീഡനങ്ങളുടെ ശക്തി കൂടി. സഹായിക്കാനും സാന്ത്വനിപ്പിക്കാനും ആരുമില്ലായെന്ന്ത് പീഡനകര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥ കൈ വരുത്തി.
പഠിച്ചുയരേണ്ട ആ പെണ്‍കുട്ടിയുടെ സ്വപ്നച്ചിറകുകള്‍ കടിച്ചുകീറിയ മനുഷ്യപ്പറ്റില്ലാത്ത ആ കാമവെറിയന് തന്റെ ഇംഗിതം സാധിക്കാന്‍ കഴിഞ്ഞത് അവള്‍ ദളിദ് കുടുംബാംഗമായി പിറന്നു പോയി എന്ന കാരണത്താലാണ്. വശത്താക്കിക്കഴിഞ്ഞാല്‍ ഭീഷണിക്കു മുന്നില്‍ ഒന്നുമുരിയാടാതെ അവള്‍ ജീവിക്കും. തനിക്കിനിയും. അവസരം കിട്ടിയാല്‍ അവളെ കീഴ്‌പ്പെടുത്താം എന്ന മനോഭാവമാണവനെ നയിച്ചിട്ടുണ്ടാവുക.
ഇത്തരത്തില്‍ നിര്‍ദ്ദനരും, നിരാലംബരുമായ കോളനിവാസികളായ പെണ്‍കുഞ്ഞുങ്ങള്‍ അറിഞ്ഞോ, അറിയാതെയോ, ബലപ്രയോഗത്തിലൂടെയോ കാമവെറിയരുടെ ഇരകളായിത്തീരുന്നു. കേരള നവോത്ഥാന നേതാക്കള്‍ ഇതൊന്നു കാണണം. സാംസ്‌ക്കാരിക കേരളംകുതിച്ചു മുന്നേറുന്നു എന്ന് നാം അഭിമാനിക്കുമ്പോള്‍ ദളിത് കോളണികളിലെ മനുഷ്യ ജീവിതങ്ങളെ നാം ബോധപൂര്‍വ്വം മറന്നുകളയുന്നു
ഇവരുടെ ഓരോ കുടുംബത്തെയും അടര്‍ത്തിയെടുത്തു പൊതുസമൂഹത്തിന്റെ ഇടയില്‍ ജീവിതം തളിര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഇവരുടെ ദൂരിതങ്ങള്‍ക്കറുതി വരൂ... അതെങ്ങനെ സാധിത പ്രായമാക്കാമെന്ന് സാമൂഹവും ഭരണാധികാരികളും ചിന്തിച്ച് വഴികണ്ടെത്തിയേ പറ്റൂ...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, Molested, Teacher, Story of molested girl

Powered by Info News For You

Comments
Post a Comment