പോസ്റ്റല്‍ ജീവനക്കാരന് സൂര്യതാപമേറ്റു
കൊല്ലം: (www.kvartha.com 23.03.2019) വള്ളിക്കീഴ് ഗവണ്‍മെന്റ് സ്‌കൂളിന് സമീപം താമസിക്കുന്ന വള്ളിക്കീഴ് വടക്കിനഴികത്ത് വീട്ടില്‍ ശ്രീകുമാര്‍ (52)നാണ് ജോലിയ്ക്കിടെ സൂര്യതാപമേറ്റത്. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്നക്കട ഹെഡ് പോസ്‌റ്റോഫീസിലെ ജീവനക്കാരനാണ് സൂര്യതാപമേറ്റത്.
ഉടന്‍ തന്നെ തിരികെ ചിന്നക്കടയിലെ ഹെഡ്ഡ് പോസ്റ്റാഫീസില്‍ തിരിച്ചെത്തിയ ശേഷം ശരീരം പരിശോധിച്ചപ്പോഴാണ് ശരീരത്തിലെ വലുത് കൈയിലും, മുതുകിലും കുമിള പൊങ്ങിയിരിക്കുന്നത് കാണുന്നത്. കൈയ്യിലെ രണ്ട് ഭാഗത്ത് സൂര്യതാപം ഏറ്റിരുന്നു. മറ്റ് ജീവനക്കാര്‍ ശ്രീകുമാറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ നിരവധി പേരാണ് സൂര്യതാപമേറ്റ് ചികിത്സ തേടിയത്.
Keywords: Postman injured after sunburn, Kollam, News, Kerala, Health, Health & Fitness, hospital, Injured, Treatment.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ശ്രീകുമാറിന് സൂര്യതാപമേല്‍ക്കുന്നത്. ലെറ്റര്‍ ബോക്സ്സ് ക്ലിയറന്‍സ് ജോലി ചെയ്യുന്ന ശ്രീകുമാര്‍ ഹൈസ്‌ക്കൂള്‍ ജംഗ്ഷന് സമീപത്തെ ലെറ്റര്‍ ബോക്സില്‍ നിന്നും ലെറ്റര്‍ എടുത്ത് കൊണ്ടിരിക്കവെയാണ് ശരീരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ തിരികെ ചിന്നക്കടയിലെ ഹെഡ്ഡ് പോസ്റ്റാഫീസില്‍ തിരിച്ചെത്തിയ ശേഷം ശരീരം പരിശോധിച്ചപ്പോഴാണ് ശരീരത്തിലെ വലുത് കൈയിലും, മുതുകിലും കുമിള പൊങ്ങിയിരിക്കുന്നത് കാണുന്നത്. കൈയ്യിലെ രണ്ട് ഭാഗത്ത് സൂര്യതാപം ഏറ്റിരുന്നു. മറ്റ് ജീവനക്കാര്‍ ശ്രീകുമാറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ നിരവധി പേരാണ് സൂര്യതാപമേറ്റ് ചികിത്സ തേടിയത്.
Keywords: Postman injured after sunburn, Kollam, News, Kerala, Health, Health & Fitness, hospital, Injured, Treatment.
Powered by Info News For You

Comments
Post a Comment