ശ്രീശാന്ത് കോണ്‍ഗ്രസിലേക്കോ? ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി; ബി ജെ പിയുമായി ബന്ധമില്ലെന്ന് താരം
തിരുവനന്തപുരം: (www.kvartha.com 23.03.2019) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കോണ്‍ഗ്രസിലേക്കോ? കഴിഞ്ഞദിവസം ശ്രീശാന്ത് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് താരം കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നതായുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ബി.ജെ.പിയുമായി ഇനി ബന്ധമില്ലെന്ന് താരം വ്യക്തമാക്കിയതായാണ് വിവരം.
ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ശ്രീശാന്ത് ശശി തരൂര്‍ എം.പിയെ സന്ദര്‍ശിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sreesanth meet Shashi Tharoor MP, Thiruvananthapuram, News, Politics, Cricket, Media, Shashi Taroor, Controversy, BJP, Sports, Kerala.
ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ശ്രീശാന്ത് ശശി തരൂര്‍ എം.പിയെ സന്ദര്‍ശിച്ചത്.
ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എം.പി ഇടപെട്ടിരുന്നു. തനിക്ക് വേണ്ടി ഇടപെട്ട തരൂരിന് നന്ദി പറയാനാണ് ശ്രീശാന്ത് എത്തിയത്. 'വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്'. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂര്‍ ആരാഞ്ഞു. എന്നാല്‍, ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
തനിക്ക് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും തുടര്‍ന്ന് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതും ശശിതരൂരാണ്. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് നീക്കാനും അദ്ദേഹം ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു എന്നും ശ്രീശാന്ത് പറഞ്ഞു. ഇനി പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ശ്രീശാന്ത് അറിയിച്ചു. വിലക്ക് നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു.
തനിക്ക് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും തുടര്‍ന്ന് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതും ശശിതരൂരാണ്. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് നീക്കാനും അദ്ദേഹം ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു എന്നും ശ്രീശാന്ത് പറഞ്ഞു. ഇനി പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ശ്രീശാന്ത് അറിയിച്ചു. വിലക്ക് നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു.
Keywords: Sreesanth meet Shashi Tharoor MP, Thiruvananthapuram, News, Politics, Cricket, Media, Shashi Taroor, Controversy, BJP, Sports, Kerala.
Powered by Info News For You

Comments
Post a Comment