മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ലോക്‌സഭയോടൊപ്പം രാഷ്ട്രീയകേരളം ഉറ്റുനോക്കി മഞ്ചേശ്വരം നിയമസഭാ മണ്ഡലവും
കാസര്‍കോട്: (www.kasargodvartha.com 10.03.2019) മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് തന്നെ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി ബി അബ്ദുര്‍ റസാഖ് നേരത്തെ മരണപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ കേസ് നിലവിലുള്ളതിനാല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നീളുകയായിരുന്നു.
എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഉറപ്പായതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സാക്ഷികളെ മുസ്ലിം ലീഗും സി പി എമ്മും ചേര്‍ന്ന് ഇല്ലാതാക്കിയെന്നും 67 സാക്ഷികളുണ്ടെങ്കില്‍ മാത്രമേ കേസ് ജയിക്കാനാകൂ എന്ന തിരിച്ചറിവാണ് കേസ് പിന്‍വലിക്കാന്‍ കാരണമെന്നുമായിരുന്നു സുരേന്ദ്രന്‍ വിശദീകരണം. ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിനായാണ് കേസ് പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
89 വോട്ടിനാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുര്‍ റസാഖിനോട് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇതോടെ കള്ളവോട്ട് നടത്തിയെന്നും ഫലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നിലവിലിരിക്കെ 2018 ഒക്ടോബര്‍ 20ന് എംഎല്‍എ ആയിരുന്ന അബ്ദുര്‍ റസാഖ് അന്തരിച്ചു. ഈ സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്ന് കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍ പിന്മാറില്ലെന്നായിരുന്നു നേരത്തെ സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നത്. മെയ് 23നാണ് ലോക്‌സഭ വോട്ടെണ്ണല്‍ നടക്കുക.
Keywords: Kerala, kasaragod, Manjeshwaram, Top-Headlines, news, election, by-election, K.Surendran, P.B. Abdul Razak, Death, Manjeshwaram by election announced
< !- START disable copy paste -->എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഉറപ്പായതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സാക്ഷികളെ മുസ്ലിം ലീഗും സി പി എമ്മും ചേര്‍ന്ന് ഇല്ലാതാക്കിയെന്നും 67 സാക്ഷികളുണ്ടെങ്കില്‍ മാത്രമേ കേസ് ജയിക്കാനാകൂ എന്ന തിരിച്ചറിവാണ് കേസ് പിന്‍വലിക്കാന്‍ കാരണമെന്നുമായിരുന്നു സുരേന്ദ്രന്‍ വിശദീകരണം. ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിനായാണ് കേസ് പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
89 വോട്ടിനാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുര്‍ റസാഖിനോട് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇതോടെ കള്ളവോട്ട് നടത്തിയെന്നും ഫലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നിലവിലിരിക്കെ 2018 ഒക്ടോബര്‍ 20ന് എംഎല്‍എ ആയിരുന്ന അബ്ദുര്‍ റസാഖ് അന്തരിച്ചു. ഈ സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്ന് കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍ പിന്മാറില്ലെന്നായിരുന്നു നേരത്തെ സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നത്. മെയ് 23നാണ് ലോക്‌സഭ വോട്ടെണ്ണല്‍ നടക്കുക.
Keywords: Kerala, kasaragod, Manjeshwaram, Top-Headlines, news, election, by-election, K.Surendran, P.B. Abdul Razak, Death, Manjeshwaram by election announced
Powered by Info News For You
Comments
Post a Comment