കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ചു; വയനാടും വടകരയും അനിശ്ചിതത്വം തുടരുന്നു
ന്യൂഡല്‍ഹി: (www.kvartha.com 25.03.2019) കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ചു. ഇത്തവണയും വയനാടും വടകരയും ലിസ്റ്റിലിടം പിടിച്ചില്ല. അനിശ്ചിതത്വം തുടരുന്ന ഈ രണ്ട് മണ്ഡലങ്ങളില്‍ തീരുമാനമാകുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല.
വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര നേതൃത്വം കൃത്യമായി മറുപടി നല്‍കാന്‍ തയ്യാറാകാത്തതും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. വടകരയില്‍ കെ മുരളീധരന്‍ മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും എ ഐ സി സി ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിട്ടില്ല.
പശ്ചിമ ബംഗാളിലേക്കുള്ള 25 സ്ഥാനാര്‍ഥികളുടെയും മഹാരാഷ്ട്രയിലെ ഒരു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയുടെയും പട്ടികയാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സഞ്ജയ് നിരൂപം മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മണ്ഡലമായ ശിവഗംഗയില്‍ മകന്‍ കാര്‍ത്തി ചിദംബരം മത്സരിക്കും.
Keywords: New Delhi, News, Congress, Politics, Lok Sabha, Election, Trending, Wayanad, Vadakara, Kerala, National, Lok Sabha Elections: Congress releases list of 10 candidates, Karti Chidambaram to contest from Sivaganga in TN

Powered by Info News For You

Comments
Post a Comment