മംഗളൂരുവില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നു; അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ വന്‍ പിഴ വീഴും, പ്രത്യേക സംഘത്തെ നിയോഗിച്ചു

മംഗളൂരു: (www.kasargodvartha.com 04.03.2019) അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ സന്ദീപ് പട്ടീലിന്റെ നിര്‍ദേശം. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടികൂടി വന്‍ പിഴയീടാക്കാനാണ് തീരുമാനം. വലിയ വാഹനങ്ങള്‍ക്ക് 1,600 രൂപ, ഇടത്തരം വാഹനങ്ങള്‍ക്ക് 1,350 രൂപ, ചെറു വാഹനങ്ങള്‍ക്ക് 1,100 രൂപ, ഇരുചക്ര വാഹനങ്ങള്‍ക്ക് 750 രൂപ എന്നിങ്ങനെയാണ് പിഴയീടാക്കുക.

കഴിഞ്ഞയാഴ്ചയാണ് സന്ദീപ് പട്ടീല്‍ മംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റെടുത്തത്. നഗരത്തിലെ പാര്‍ക്കിംഗ് നിരോധിത മേഖലകളിലും റോഡിലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ പ്രത്യേക വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഉടമ പോലീസ് സ്റ്റേഷനിലെത്തി പിഴയടച്ചാലേ വാഹനം വിട്ടുകിട്ടുകയുള്ളൂ.

ഇതുകൂടാതെ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍, എയര്‍ ഹോണുകള്‍ ഉപയോഗിക്കല്‍, ചില്ലുകളില്‍ കൂളിംഗ് സ്റ്റിക്കര്‍ ഒട്ടിക്കല്‍, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ പ്രവര്‍ത്തിക്കാതിരിക്കല്‍ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസ് കമ്മിഷണര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Traffic-block, ദേശീയം, National, Traffic rules tighten in Mangaluru
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?