വീട്ടമ്മയുടെ മാല മോഷ്ടിച്ച കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍
ആദൂര്‍: (www.kasargodvartha.com 02.03.2019) വീട്ടമ്മയുടെ മാല മോഷ്ടിച്ച കര്‍ണാടക സ്വദേശികളെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക അഡ്യാര്‍ കണ്ണൂര്‍ കുണ്ടാലഗുഡ്ഡെയിലെ നുമാനുല്‍ ബീരാന്‍ (23), ഷംസീര്‍ (23) എന്നിവരെയാണ് ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ആദൂര്‍ കുണ്ടാര്‍മൂലയിലെ പരേതനായ അപ്പുവിന്റെ ഭാര്യ കുഞ്ഞമ്മയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലെ പ്രതികളാണിവര്‍.
ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ബന്ധുവീട്ടില്‍ പോകുന്നതിനായി വീടിന് സമീപത്തെ റോഡരികില്‍ വാഹനം കാത്തുനില്‍ക്കുന്നതിനിടെ സ്‌കൂട്ടറിലെത്തിയ സംഘം കുഞ്ഞമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മാല മോഷ്ടിച്ച് കര്‍ണാടക ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികളെ സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ജാല്‍സൂര്‍ ചെക്ക് പോസ്റ്റിലെ സി സി ടി വിയില്‍ നിന്ന് കിട്ടിയ ദൃശ്യങ്ങള്‍ ആദൂര്‍ പോലീസ് കര്‍ണാടക പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Adoor, House-wife, Chain snatching; 2 arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment