പാലക്കാട്ട് ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും; എംഎല്‍എയായി തുടരാനാണ് താല്പര്യമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചതോടെ രാജേഷിനെതിരെ വി കെ ശ്രീകണ്ഠനെയിറക്കാന്‍ കോണ്‍ഗ്രസ്

പട്ടാമ്പി: (www.kvartha.com 12.03.2019) കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാനഘട്ടത്തിലെത്തി നില്‍ക്കെ പാലക്കാട്ട് സ്ഥലം എംഎല്‍എ ഷാഫി പറമ്പിലും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും സാധ്യതാപട്ടികയില്‍. മത്സരത്തിന് തയ്യാറാകാന്‍ ഷാഫി പറമ്പിലിനോട് എഐസിസി നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. ഇത് അദ്ദേഹം നേതൃത്വത്തെ അറിയിക്കുയും ചെയ്തു. എംഎല്‍എ ആയി തുടരാനാണ് തനിക്ക് താല്‍പര്യമെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇതോടെ മണ്ഡലത്തില്‍ സജീവമായ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനെയിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്ന് സൂചനയുണ്ട്. ജയ്‌ഹോ പദയാത്രയിലൂടെ മണ്ഡലത്തിന്റെ മുക്കും മൂലയും മനസിലാക്കിയ നേതാവാണ് വി കെ ശ്രീകണ്ഠന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരത്തെ പാര്‍ട്ടി വിട്ടുപോയവരെയും ഉടക്കി നിന്നവരെയും മറ്റു പാര്‍ട്ടികളില്‍ നിന്ന് നിരവധി പേരെയും തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെത്തിക്കാന്‍ സാധിച്ചതോടെ പാര്‍ട്ടിക്കകത്ത് മൈലേജ് വര്‍ധിച്ചിട്ടുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ മത്സരരംഗത്തിറങ്ങുമെന്ന് ശ്രീകണ്ഠന്‍ നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ കെപിസിസി സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടേയും ഹൈക്കമാന്‍ഡിന്റേയും തീരുമാനമാണ് അന്തിമമെന്നും യുഡിഎഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പാലക്കാടെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കിയിരുന്നു.

സിറ്റിംഗ് എംപി എം ബി രാജേഷ് തന്നെയാണ് ഇത്തവണയും ഇടതുസ്ഥാനാര്‍ത്ഥി. അദ്ദേഹത്തെ നേരിടാന്‍ നാട്ടുകാരുടെ മനമറിയുന്ന വി കെ ശ്രീകണ്ഠന് സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. മണ്ഡലത്തില്‍ വന്‍ ചലനമാണ് ശ്രീകണ്ഠന്റെ യാത്ര ഉണ്ടാക്കുന്നത്. 15ന് യാത്ര സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Congress, UDF, LS Polls: VK Srikantan will be contest from Palakkad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?