രാജി നീണ്ടുപോയത് മിസോറാമിലെ തിരക്ക് കാരണം; സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് ആഗ്രഹിച്ചിരുന്നു, തന്റെ സാന്നിധ്യം കേരളത്തില്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും കുമ്മനം
തിരുവനന്തപുരം: (www.kvartha.com 08.03.2019) മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് തുറന്നുപറച്ചിലുമായി കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ സ്ഥാനം രാജിവെയ്ക്കുന്നതിനെ കുറിച്ച് നേരത്തെ തന്നെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ മിസോറാമിലെ തിരക്ക് കാരണം രാജി നീണ്ടുപോവുകയായിരുന്നുവെന്നുമായിരുന്നു രാജിയെ കുറിച്ചുള്ള കുമ്മനത്തിന്റെ പ്രതികരണം.
അതേസമയം സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞ കുമ്മനം തന്റെ സാന്നിധ്യം കേരളത്തില്‍ ഉണ്ടാകണമെന്നായിരുന്നു പാര്‍ട്ടിയുടെ താല്‍പര്യമെന്നും ഇനി കേരളത്തില്‍ വന്ന ശേഷം എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കുമെന്നും വ്യക്തമാക്കി.
കുമ്മനം രാജശേഖരന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമാകുകയും ചെയ്തു. കുമ്മനത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രിയാണ്.
അതേസമയം തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സ്വാഗതം ചെയ്തു. സംഘടനാ തലത്തില്‍ മാറ്റമുണ്ടായാലും സ്വാഗതം ചെയ്യുമെന്നും കുമ്മനം സംസ്ഥാന നേതാക്കളുമായി സംസാരിച്ചെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് കുമ്മനത്തിന്റെ മടങ്ങി വരവ് സാധ്യമായത്.
കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് തന്നെയാണ് കേരളത്തിലെ ആര്‍എസ്എസ് ഘടകത്തിന്റെയും നിലപാട്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ബിജെപിയ്ക്ക് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണ് തിരുവനന്തപുരത്തേതെന്നും ഏറ്റവും സാധ്യത കുമ്മനത്തിനാണെന്നുമാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kummanam Rajasekharan resigns as Mizoram Governor, may contest Lok Sabha polls for BJP, Thiruvananthapuram, News, Politics, BJP, RSS, Lok Sabha, Election, Trending, Kummanam Rajasekharan, Kerala.

Powered by Info News For You

Comments
Post a Comment