കോണ്‍ഗ്രസ് ആരോപിക്കുന്നത് കള്ളമാണോ? ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കേട്ടാല്‍ അങ്ങനെ തോന്നും; കൃപേഷിനേയും ശരത്തിനേയും പീതാംബരനും കൂട്ടരും കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കാസര്‍കോട്: (www.kvartha.com 22.03.2019) പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. വ്യക്തിവൈരാഗ്യം കാരണമാണ് ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് ഡി ജി പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
രാഷ്ട്രീയ കൊലപാതകമെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളെല്ലാം തള്ളുന്ന രീതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സി പി എം നേതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൊലപാതകത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ക്കോ ഉദുമ എം.എല്‍.എയ്ക്കോ പങ്കില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനിടയില്‍ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.
അതേസമയം, കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനാവശ്യമായ രേഖകളെല്ലാം കോണ്‍ഗ്രസ് നേതൃത്വം ശേഖരിച്ചു തയ്യാറാക്കി കഴിഞ്ഞു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സി.കെ ശ്രീധരനും മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ ടി.ആസിഫലിയും അടക്കമുള്ള ഒരു കമ്മറ്റിയെ തന്നെ കോണ്‍ഗ്രസ് നേതൃത്വം ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച് ലോക്കല്‍ പോലീസ് ആദ്യം നടത്തിയതും പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു നടത്തുന്ന അന്വേഷണവും തൃപ്തികരമല്ലെന്നാണ് പാര്‍ട്ടിയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: In Periya double murder case, crime branch to submit the probe report to DGP, kasaragod, Murder case, Trending, Congress, CPM, Crime, Criminal Case, Controversy, Crime Branch, Report, News, Kerala.
രാഷ്ട്രീയ കൊലപാതകമെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളെല്ലാം തള്ളുന്ന രീതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സി പി എം നേതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൊലപാതകത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ക്കോ ഉദുമ എം.എല്‍.എയ്ക്കോ പങ്കില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനിടയില്‍ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.
അതേസമയം, കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനാവശ്യമായ രേഖകളെല്ലാം കോണ്‍ഗ്രസ് നേതൃത്വം ശേഖരിച്ചു തയ്യാറാക്കി കഴിഞ്ഞു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സി.കെ ശ്രീധരനും മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ ടി.ആസിഫലിയും അടക്കമുള്ള ഒരു കമ്മറ്റിയെ തന്നെ കോണ്‍ഗ്രസ് നേതൃത്വം ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച് ലോക്കല്‍ പോലീസ് ആദ്യം നടത്തിയതും പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു നടത്തുന്ന അന്വേഷണവും തൃപ്തികരമല്ലെന്നാണ് പാര്‍ട്ടിയുടെ പരാതി.
Keywords: In Periya double murder case, crime branch to submit the probe report to DGP, kasaragod, Murder case, Trending, Congress, CPM, Crime, Criminal Case, Controversy, Crime Branch, Report, News, Kerala.
Powered by Info News For You

Comments
Post a Comment