ശബരിമല ദര്‍ശനം നടത്തി വിവാദത്തിലായ ബിന്ദു പി എസ് സി പരീക്ഷയെഴുതാന്‍ നീലേശ്വരത്തെത്തി; പരീക്ഷാ കേന്ദ്രത്തില്‍ ശക്തമായ പോലീസ് കാവല്‍

നീലേശ്വരം: (www.kasargodvartha.com 02.03.2019) ശബരിമല ദര്‍ശനം നടത്തി വിവാദം സൃഷ്ടിച്ച തലശേരി പാലയാട് ലീഗല്‍ സര്‍വ്വീസ് അസി. പ്രൊഫ. പത്തനംതിട്ട സ്വദേശി ബിന്ദു ശനിയാഴ്ച രാവിലെ നീലേശ്വരത്തെത്തി. നീലേശ്വരം കാലിച്ചാനടുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച നടന്ന പി എസ് സി എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയെഴുതാനായിരുന്നു ബിന്ദുവിന്റെ വരവ്. രാവിലെ നീലേശ്വരത്ത് ട്രെയിനിറങ്ങിയ ബിന്ദുവിന് നീലേശ്വരം പോലീസ് കനത്ത സുരക്ഷയും ഒരുക്കി.

പോലീസ് കാവലില്‍ തന്നെ കാലിച്ചാനടുക്കത്തെത്തി ബിന്ദു പി എസ് സി പരീക്ഷയെഴുതുകയും ചെയ്തു. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് പുലര്‍ച്ചെ നാലു മണിയോടെയാണ് ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വിവരം അന്നു പുലര്‍ച്ചെ തന്നെ ഇരുവരും ദൃശ്യങ്ങള്‍ സഹിതം നവമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ സംസ്ഥാനം മുള്‍മുനയിലായിരുന്നു. തുടര്‍ന്ന് ഹര്‍ത്താലും ഹര്‍ത്താലിനിടെയുണ്ടായ കലാപത്തിലും കേരളം നടുങ്ങുകയും ചെയ്തു.

തലശേരി പാലയാട് ക്യാമ്പസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറായി ജോലി ചെയ്തുവരുന്നതിനിടെയാണ് ബിന്ദു ശബരിമല ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഏറെ ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം പാലയാട്ടെ ക്യാമ്പസില്‍ തിരിച്ചെത്തുകയും പോലീസ് കാവലില്‍ ജോലി ചെയ്തുവരികയുമായിരുന്നു. കോളേജ് അധ്യാപിക ജോലി വിട്ട് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബിന്ദു ശനിയാഴ്ച രാവിലെ പിഎസ്സി പരീക്ഷക്കെത്തിയത്. കേരള ഖാദി വില്ലേജ് ഇന്‍ഡസ്ട്രിയിലുള്ള 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ശനിയാഴ്ച പരീക്ഷ നടത്തിയത്. ബിന്ദു പരീക്ഷ എഴുതാനെത്തുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ പരീക്ഷാകേന്ദ്രത്തിന് സമീപമെത്തി. എന്നാല്‍ കനത്ത പോലീസ് സുരക്ഷയെ തുടര്‍ന്ന് പലരും തിരിച്ചുപോവുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, psc, Neeleswaram, Sabarimala visitor Bindhu wrote examination in Neeleshwaram; Police gives tight security
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?