ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ല; അഭ്യൂഹം തള്ളി പാക് മാധ്യമം
ന്യൂഡല്‍ഹി/ ഇസ്ലാമാബാദ്: (www.kvartha.com 04.03.2019) പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹര്‍ (50) മരിച്ചെന്ന അഭ്യൂഹം തള്ളി പാക്ക് മാധ്യമം. അസ്ഹര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത ബന്ധുക്കളെ ഉദ്ധരിച്ചു ജിയോ ഉര്‍ദു ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. അസ്ഹര്‍ മരിച്ചതായി ഞായറാഴ്ച പകല്‍ അഭ്യൂഹം പരന്നെങ്കിലും രാത്രിയോടെ ജയ്ഷ് നിഷേധിച്ചിരുന്നു.
ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചതായാണു പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. വാര്‍ത്ത പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു പാക് ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം.
ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവല്‍പിണ്ടിയിലെ സേനാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്തകളെ തുടര്‍ന്ന് അസ്ഹറിനെ ഉടന്‍ സൈനിക ആശുപത്രിയില്‍നിന്നു മാറ്റുമെന്നും പ്രചാരണമുണ്ടായിരുന്നു.
വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്തവിധം 'സുഖമില്ല' എന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തി രണ്ടു ദിവസം പിന്നിടുമ്പോഴാണ് അഭ്യൂഹം പരന്നത്. മസൂദിനെ യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം കഴിഞ്ഞ ബുധനാഴ്ച രക്ഷാസമിതിയില്‍ യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ചിരുന്നു. ഇതിനെ മറികടക്കാനുള്ള പാക്ക് തന്ത്രമാണ് ഇപ്പോഴത്തെ പ്രചാരണമെന്നും വിലയിരുത്തലുണ്ട്.
അതിനിടെ, ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്നു പാക്കിസ്ഥാനോടു ബ്രിട്ടനും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഫോണില്‍ വിളിച്ചാണു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുമായി സംഘര്‍ഷമുണ്ടാകാനുള്ള കാരണങ്ങള്‍ വിശദമായി പരിശോധിച്ചു നടപടിയെടുക്കണം. ആഗോള ഭീകരവിരുദ്ധ നടപടികളില്‍ പാക്കിസ്ഥാന്റെ ആത്മാര്‍ഥമായ ഇടപെടല്‍ തെളിയിക്കണമെന്നും ബ്രിട്ടന്‍ നിര്‍ദേശിച്ചു.
അതേസമയം മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. മസൂദിനു വൃക്കരോഗമാണെന്ന വിവരം മാത്രമാണു ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവരുന്ന മരണ വിവരം സ്ഥിരീകരിച്ചാല്‍ പോലും ഇന്ത്യയുടെ പോരാട്ടം അവസാനിക്കുന്നില്ല. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെയാണ് ഇന്ത്യയുടെ നിലപാടെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി.
1994-ല്‍ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999-ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് പാകിസ്ഥാനില്‍ എത്തിയശേഷമാണ് ജെയ്‌ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പഠാന്‍കോട്ട് ആക്രമണത്തിന്റെയും പിന്നില്‍പ്രവര്‍ത്തിച്ച ജെയ്ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാകിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യ രണ്ടുതവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: JeM chief Masood Azhar is ‘alive’, says Pakistani media report, New Delhi, Islamabad, Pakistan, Media, Trending, Terrorists, Hospital, Treatment, National, World.

Powered by Info News For You

Comments
Post a Comment