ചോദിച്ചപ്പോള്‍ മുന്‍കൂറായി പണം നല്‍കി; എന്നാല്‍ തന്റെ വാതിലില്‍ മുട്ടാത്ത ഏക പ്രൊഡ്യൂസര്‍ മണിയന്‍ പിള്ള രാജുവാണ്; ഛോട്ടാ മുംബൈയുടെ സെറ്റില്‍ മൊട്ടിട്ട പ്രണയം തുറന്നുപറഞ്ഞ് ഷകീലയും മറുപടിയുമായി മണിയന്‍ പിള്ളയും

തിരുവനന്തപുരം: (www.kvartha.com 04.03.2019) നടനും പ്രൊഡ്യൂസറുമായ മണിയന്‍ പിള്ള രാജുവിനോട് നടി ഷകീലയ്ക്ക് തോന്നിയ പ്രണയമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. രാജു നിര്‍മിച്ച ഛോട്ടാ മുംബൈയുടെ സെറ്റില്‍ മൊട്ടിട്ട പ്രണയം തുറന്നുപറഞ്ഞ ഷകീലയ്ക്ക് മറുപടിയുമായി മണിയന്‍ പിള്ള രാജുവും രംഗത്തെത്തിയതോടെ ചര്‍ച്ച ചൂടുപിടിച്ചു. ഒരു ടിവി ഷോയ്ക്കിടെ അതിഥിയായി എത്തിയപ്പോഴായിരുന്നു മണിയന്‍ പിള്ള രാജുവിനോട് തോന്നിയ പ്രണയം ഷക്കീല വെളിപ്പെടുത്തിയത്.

ഇഷ്ടം തോന്നിയ ഉടനെ ഒരു പ്രണയലേഖനം അദ്ദേഹത്തിന് അയച്ചിരുന്നുവെന്നും ഇതുവരെ അതിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും ഷകീല പറയുന്നു. അതേസമയം ഇക്കാര്യങ്ങള്‍ മണിയന്‍ പിള്ള നിഷേധിച്ചു. അവര്‍ക്ക് തന്നോട് പ്രണയമായിരിക്കില്ലെന്നും ബഹുമാനം ആയിരിക്കുമെന്നുമാണ് രാജുവിന്റെ പ്രതികരണം.

വേദിയില്‍ മണിയന്‍ പിള്ള രാജുവിനെ സാക്ഷി നിര്‍ത്തിയായിരുന്നു ഷക്കീലയുടെ വെളിപ്പെടുത്തല്‍. ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെ ഛോട്ടാ മുംബൈയുടെ സെറ്റില്‍ പ്രൊഡ്യൂസറുടെ ഭാഗത്തുനിന്നും എന്തെങ്കിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന റിമി ടോമിയുടെ ചോദ്യത്തിനുത്തരമായാണ് താന്‍ മണിയന്‍ പിള്ളയ്ക്ക് ലവ് ലെറ്റര്‍ അയച്ച കാര്യം തുറന്നുപറഞ്ഞത്.

തന്റെ റൂമില്‍ വന്ന് തട്ടാത്ത ഏക പ്രൊഡ്യൂസര്‍ മണിയന്‍ പിള്ളയാണെന്ന് ഷക്കീല ഇന്നും സ്മരിക്കുന്നു. 2007ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയുടെ സെറ്റില്‍ രണ്ടു ദിവസമാണ് ഷക്കീല ഷൂട്ടിംഗിനുണ്ടായിരുന്നത്. മാന്യമായി പെരുമാറിയിരുന്ന ഷക്കീലയോടു താന്‍ ഒരു ഹായ്ക്ക് അപ്പുറം ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് മണിയന്‍ പിള്ള രാജുവിന്റെ വിശദീകരണം. ഷൂട്ടിങ് കഴിഞ്ഞ് പുറപ്പെടാന്‍ നേരം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനോടു അവര്‍ പറഞ്ഞത് തന്റെ റൂമില്‍ വന്ന് തട്ടാത്ത ഏക പ്രൊഡ്യൂസര്‍ മണിയന്‍ പിള്ളയാണ് എന്നാണെന്നാണ് ലൊക്കേഷനിലുണ്ടായിരുന്നവരും പറയുന്നത്. ഇത്തരം കാര്യങ്ങളോട് അവര്‍ക്ക് ബഹുമാനം കൂടിയിരിക്കാമെന്നും അല്ലാതെ പ്രണയമുണ്ടെന്ന് കരുതുന്നില്ലന്നുമാണ് വെളിപ്പെടുത്തല്‍ സംബന്ധിച്ച് മണിയന്‍ പിള്ള അടുത്ത ചങ്ങാതിമാരോട് പ്രതികരിച്ചതെന്നാണ് സൂചന.

ഛോട്ടാ മുംബൈയില്‍ അതിഥി താരമായി ഷക്കീല വേണമായിരുന്നു. അങ്ങനെ അവരെ വിളിച്ചപ്പോള്‍ മുന്‍കൂര്‍ ആയി പ്രതിഫലം തന്നാല്‍ അഭിനയിക്കാമെന്നായിരുന്നു പറഞ്ഞത്. സിനിമയെ സംബന്ധിച്ച് ഷക്കീല അനിവാര്യമായിരുന്നത് കൊണ്ട് തന്നെ പണം നേരത്തെ നല്‍കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തെ കുറിച്ചും ഷക്കീല ഷോയ്ക്കിടെ പറഞ്ഞു. അമ്മയ്ക്ക് അടിയന്ത്രി ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നും അതിനാലാണ് പണം മുന്‍കൂറായി ചോദിച്ചതെന്നും ഷക്കീല വ്യക്തമാക്കി. ഇക്കാര്യം തനിക്ക് ഇപ്പോഴാണ് മനസിലാകുന്നതെന്നായിരുന്നു മണിയന്‍ പിള്ളയുടെ മറുപടി.

Kerala, Kochi, News, Entertainment, chennai, Cinema, Asianet, Thiruvananthapuram, Love, Actress, Shakeela revealed her love with Maniyan Pillai Raju

Keywords: Kerala, Kochi, News, Entertainment, chennai, Cinema, Asianet, Thiruvananthapuram, Love, Actress, Shakeela revealed her love with Maniyan Pillai Raju 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?