പ്രധാനമന്ത്രിയുടെ അഭിസംബോധന പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: (www.kvartha.com 28.03.2019) ബുധനാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌പേസ് മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ് മോദി വിവരിച്ചത്. ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമിതിയെ രൂപീകരിച്ച് പരിശോധനകള്‍ തുടരുകയാണ്.
പ്രസംഗത്തില്‍ മിഷന്‍ ശക്തി രാജ്യത്തിന്റെയും ശാസ്ത്രജ്ഞരുടെ നേട്ടമാണെന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്. സര്‍ക്കാരിന്റെ നേട്ടമാണെന്നോ സര്‍ക്കാരിനെ ഉദ്ധരിച്ചുകൊണ്ടോ പ്രസംഗത്തില്‍ ഒരു വാക്കും അദ്ദേഹം ഉപയോഗിച്ചിട്ടില്ലെന്നാണ് കമ്മിഷന്റെ പ്രാഥമിക നിഗമനം. വളരെ ശ്രദ്ധയോടെയാണ് പ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.
വീഡിയോ ചിത്രീകരിക്കാനായി പ്രധാനമന്ത്രി ദൂരദര്‍ശന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ് സമിതി. എന്നാല്‍ നമോ ആപ്പിലൂടെ പുറത്തുവിട്ട വീഡിയോ ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഉപയോഗിക്കുകയായിരുന്നു എന്നാണ് ബിജെപി നേതാക്കന്മാരുടെ വിശദീകരണം. നമോ ആപ്പ് വഴിയാണ് പ്രസംഗം ആദ്യം പുറത്തുവിട്ടത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Panel To Submit Report On PM's Mission Shakti Speech To Poll Body Today, New Delhi, News, National, Election, Election Commission, Lok Sabha, Prime Minister, Trending, Report.

Powered by Info News For You

Comments
Post a Comment