സൂര്യതാപം; ക്ഷേത്രങ്ങളിലെ ഉച്ച ശീവേലി വൈകുന്നേരമാക്കാന്‍ ആലോചന
പത്തനംതിട്ട: (www.kvartha.com 27.03.2019) കനത്ത സുര്യതാപത്തെ തുടര്‍ന്ന് ക്ഷേത്രങ്ങളിലെ ഉച്ചശീവേലി വൈകുന്നേരമാക്കാന്‍ ആലോചന. അനുഷ്ഠാനത്തില്‍ മാറ്റം വരുത്താതെ സമയം മാറ്റുന്നതില്‍ തെറ്റില്ലെന്ന് പല ക്ഷേത്രങ്ങളുടെയും തന്ത്രിമാര്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്. ആചാരപരമായ ചടങ്ങുകള്‍ പുനഃക്രമീകരിക്കുന്നതിന് നിരവധി ചട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. തന്ത്രിയുടെ അനുമതിയും തുടര്‍ന്ന് ദേവ അനുജ്ഞയും ഇതിന് ആവശ്യമാണ്.
ഉച്ച ശീവേലിയാണ് മാറ്റി വയ്‌ക്കേണ്ട അനുഷ്ഠാന ചടങ്ങുകളില്‍ പ്രധാനം. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയാണ് പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ഉച്ച ശീവേലി. മഹാ ക്ഷേത്രങ്ങളില്‍ നാലമ്പലത്തിന് ചുറ്റും കുറഞ്ഞത് മൂന്ന് പ്രദക്ഷിണം എങ്കിലും വയ്‌ക്കേണ്ടി വരും. ചുട്ടുപൊള്ളുന്ന മുറ്റത്തു കൂടി കനത്ത ചൂടില്‍ 200 മുതല്‍ 500 മീറ്റര്‍ ദൂരം വരെ പാദരക്ഷയും കുടയും ഇല്ലാതെ ശാന്തിമാരും മേളക്കാരും കഴകക്കാരും നടക്കേണ്ടി വരുന്നു. ശീവേലി ചടങ്ങുകള്‍ കൃത്യമായി പാലിക്കേണ്ടതുകൊണ്ട് നടപ്പിന് വേഗത കൂട്ടാനോ ഹവിസ് തൂവുന്നതടക്കം ഒന്നിനും മാറ്റം വരുത്താനോ കഴിയുന്നില്ല.
ശീവേലി വിഗ്രഹം എടുക്കുന്നവരടക്കമുള്ളവര്‍ക്ക് ഇത് പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. മണല്‍ നിറച്ചതോ കരിങ്കല്‍ പാകിയതോ ആയ തിരു മുറ്റങ്ങളാണ് മിക്കയിടത്തുമുള്ളത്. ശീവേലി പാതക്ക് മേല്‍ക്കൂര മിക്കയിടത്തും നിര്‍മിച്ചിട്ടില്ല. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ടും കനത്ത സാമ്പത്തിക ബാധ്യതയുമാണ്. ഈ കാരണത്താല്‍ കനത്ത ചൂടിലും ചടങ്ങുകള്‍ കൃത്യമായി പാലിക്കുകയാണ് ക്ഷേത്ര ജീവനക്കാരും ശാന്തിമാരും. കനത്ത ചൂട് മൂലം സൂര്യ താപം ഏല്‍ക്കാനുള്ള സാധ്യത ഉള്ള തൊഴിലുകള്‍ എല്ലാം സര്‍ക്കാര്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഓരോ ക്ഷേത്രവുമായി ബന്ധപ്പെട്ട് വത്യസ്ത ആചാരങ്ങള്‍ നിലനിക്കുന്നതിനാല്‍ ദേവസം ബോര്‍ഡിനും മൊത്തത്തില്‍ തീരുമാനം എടുക്കുന്നതിന് പരിമിതിയുണ്ട്. അതാത് ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ അനുമതി നല്‍കിയെങ്കില്‍ മാത്രമേ ഇക്കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയൂ. സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം തുടങ്ങിയ വേളകളില്‍ തന്ത്രിമാരുടെ നിര്‍ദേശ പ്രകാരം ക്ഷേത്ര ചടങ്ങുകളിലും മാറ്റം വരുത്താറുണ്ട്. ശീവേലി വൈകുന്നേരത്തേക്ക് മാറ്റുന്നതില്‍ തെറ്റില്ലെന്ന് ചില ക്ഷേത്രങ്ങളില്‍ തന്ത്രിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൂട് ഈ രീതിയില്‍ തുടര്‍ന്നാല്‍ എല്ലാ ക്ഷേത്രങ്ങളിലും സമയമാറ്റം നടപ്പാക്കേണ്ട സ്ഥിതി വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sunburn; the temple function on evening, Pathanamthitta, News, Kerala, Religion, Temple, Festival.
ഉച്ച ശീവേലിയാണ് മാറ്റി വയ്‌ക്കേണ്ട അനുഷ്ഠാന ചടങ്ങുകളില്‍ പ്രധാനം. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയാണ് പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ഉച്ച ശീവേലി. മഹാ ക്ഷേത്രങ്ങളില്‍ നാലമ്പലത്തിന് ചുറ്റും കുറഞ്ഞത് മൂന്ന് പ്രദക്ഷിണം എങ്കിലും വയ്‌ക്കേണ്ടി വരും. ചുട്ടുപൊള്ളുന്ന മുറ്റത്തു കൂടി കനത്ത ചൂടില്‍ 200 മുതല്‍ 500 മീറ്റര്‍ ദൂരം വരെ പാദരക്ഷയും കുടയും ഇല്ലാതെ ശാന്തിമാരും മേളക്കാരും കഴകക്കാരും നടക്കേണ്ടി വരുന്നു. ശീവേലി ചടങ്ങുകള്‍ കൃത്യമായി പാലിക്കേണ്ടതുകൊണ്ട് നടപ്പിന് വേഗത കൂട്ടാനോ ഹവിസ് തൂവുന്നതടക്കം ഒന്നിനും മാറ്റം വരുത്താനോ കഴിയുന്നില്ല.
ശീവേലി വിഗ്രഹം എടുക്കുന്നവരടക്കമുള്ളവര്‍ക്ക് ഇത് പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. മണല്‍ നിറച്ചതോ കരിങ്കല്‍ പാകിയതോ ആയ തിരു മുറ്റങ്ങളാണ് മിക്കയിടത്തുമുള്ളത്. ശീവേലി പാതക്ക് മേല്‍ക്കൂര മിക്കയിടത്തും നിര്‍മിച്ചിട്ടില്ല. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ടും കനത്ത സാമ്പത്തിക ബാധ്യതയുമാണ്. ഈ കാരണത്താല്‍ കനത്ത ചൂടിലും ചടങ്ങുകള്‍ കൃത്യമായി പാലിക്കുകയാണ് ക്ഷേത്ര ജീവനക്കാരും ശാന്തിമാരും. കനത്ത ചൂട് മൂലം സൂര്യ താപം ഏല്‍ക്കാനുള്ള സാധ്യത ഉള്ള തൊഴിലുകള്‍ എല്ലാം സര്‍ക്കാര്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഓരോ ക്ഷേത്രവുമായി ബന്ധപ്പെട്ട് വത്യസ്ത ആചാരങ്ങള്‍ നിലനിക്കുന്നതിനാല്‍ ദേവസം ബോര്‍ഡിനും മൊത്തത്തില്‍ തീരുമാനം എടുക്കുന്നതിന് പരിമിതിയുണ്ട്. അതാത് ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ അനുമതി നല്‍കിയെങ്കില്‍ മാത്രമേ ഇക്കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയൂ. സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം തുടങ്ങിയ വേളകളില്‍ തന്ത്രിമാരുടെ നിര്‍ദേശ പ്രകാരം ക്ഷേത്ര ചടങ്ങുകളിലും മാറ്റം വരുത്താറുണ്ട്. ശീവേലി വൈകുന്നേരത്തേക്ക് മാറ്റുന്നതില്‍ തെറ്റില്ലെന്ന് ചില ക്ഷേത്രങ്ങളില്‍ തന്ത്രിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൂട് ഈ രീതിയില്‍ തുടര്‍ന്നാല്‍ എല്ലാ ക്ഷേത്രങ്ങളിലും സമയമാറ്റം നടപ്പാക്കേണ്ട സ്ഥിതി വരും.
Keywords: Sunburn; the temple function on evening, Pathanamthitta, News, Kerala, Religion, Temple, Festival.
Powered by Info News For You

Comments
Post a Comment