നടുറോഡില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു
കൊച്ചി: (www.kvartha.com 21.03.2019) തിരുവല്ലയില്‍വച്ച് കഴിഞ്ഞയാഴ്ച യുവാവ് തീക്കൊളുത്തിയ പെണ്‍കുട്ടി കവിത(18) മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. 65 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു.
ഈ മാസം 12നായിരുന്നു വിവാഹഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യൂസിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 18 year old girl Dies After Stalker Sets Her On Fire, Kochi, News, Kerala, Murder, Murder case, Crime, Death, Obituary, hospital, Treatment, Injured, Medical College.
ഈ മാസം 12നായിരുന്നു വിവാഹഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യൂസിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.
Keywords: 18 year old girl Dies After Stalker Sets Her On Fire, Kochi, News, Kerala, Murder, Murder case, Crime, Death, Obituary, hospital, Treatment, Injured, Medical College.
Powered by Info News For You

Comments
Post a Comment