ട്രഷറി സ്തംഭനം; തോമസ് ഐസക്കിന്റെ കോലം കത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.03.2019) ഒരു മാസത്തോളമായി സംസ്ഥാനത്ത് തുടരുന്ന ട്രഷറി നിയന്ത്രണം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ധനമന്ത്രി തോമസ് ഐസക്കിന്റെ കോലം കത്തിച്ചു. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ ട്രഷറികളില്‍ മാറുന്നതിന് വന്ന നിയന്ത്രണമാണ് സര്‍ക്കാറിന്റെ നിര്‍മാണജോലികള്‍ ഏറ്റെടുത്ത കരാറുകാരെ വെട്ടിലാക്കിയത്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ചെറുകിട, ഇടത്തരം കരാറുകാരുടെ 400 കോടിയുടെ ബില്ലുകള്‍ ട്രഷറിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ജല അതോറിറ്റിക്ക് കീഴില്‍ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ കരാറുകാര്‍ക്ക് 300 കോടി കിട്ടാനുണ്ട്. ഇവയില്‍ ഒന്നരവര്‍ഷം മുമ്പുള്ള ബില്ലുകള്‍വരെയുണ്ട്. പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെ മറ്റ് ജോലികളുടെയും കുടിശ്ശിക 1600
കോടിയാണ്. മാര്‍ച്ച് 31നകം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുന്ന ഒേട്ടറെ ചെറുകിട പദ്ധതികള്‍ ഏറക്കുറെ സ്തംഭനാവസ്ഥയിലാണെന്ന് കരാറുകാര്‍ പറയുന്നു.

അഷ്‌റഫ് പെര്‍ള, ജാസിര്‍ ചെങ്കള, സി എച്ച് മൊയ്തീന്‍ കുഞ്ഞി, എം എ നാസര്‍, നിസാര്‍ കല്ലട്ര, ബോസ് ഷരീഫ്, മാര്‍ക്ക് മുഹമ്മദ്, ടി കെ  ഷരീഫ്, റൈശ്ദിന്‍ ഇ, സുനൈഫ് എം എ എച്ച്, ടി ഡി മുനീര്‍, വാഷിദ് എം എ എന്നിവര്‍ പങ്കെടുത്തു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Protest, Treasury Block; Youth wing protested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?