കലാമന്ദിര്‍ അപ്പച്ചന്‍ ഓര്‍മ്മയാകുമ്പോള്‍ തൊടുപുഴയുടെ ഒരു കാലഘട്ടത്തിന്റെ കലാ സപര്യയ്ക്കു തിരശീല വീഴുന്നു
തൊടുപുഴ: (www.kvartha.com 18.03.2019) നിരവധിയാളുകളെ കലാലോകത്തേക്കു കൈപിടിച്ചുയര്‍ത്തിയ കലാമന്ദിര്‍ അപ്പച്ചന്‍ വിടവാങ്ങി. തൊടുപുഴക്കു ഒട്ടേറെ കലാകാരന്മാരെ സംഭാവന ചെയ്യുകയും പ്രമുഖരുടെ കലാവിരുന്ന് തൊടുപുഴക്കു സമ്മാനിക്കുകയും ചെയ്ത ഒരു കലാകാരനെയാണ് നഷ്ടമാവുന്നത്. കരിംകുന്നം അമ്മനത്തില്‍ (തെക്കേതേനംമാക്കല്‍) ടി ഓ ചാക്കോ തൊടുപുഴയില്‍ അധ്യാപകനായി പ്രവര്‍ത്തനം തുടങ്ങുകയും കലാരംഗത്തേക്കു തിരിയുകയും ചെയ്തതോടെയാണ് കലാമന്ദിര്‍ അപ്പച്ചനാകുന്നത്. 1965ല്‍ തൊടുപുഴ സെന്റ്‌സെബാസ്ററ്യന്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രേവേശിച്ചനാള്‍ മുതല്‍ സ്‌കൂളിലെ കലാപ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു.
Keywords: When Kalamandir Appachan is remembered, the curtains fall for a period of Thodupuzha, Thodupuzha, News, Kerala, Teacher, Obituary.
1971 ജൂണ്‍ വര്‍ഷകലാരംഭത്തിലെ ഒരു സായം സന്ധ്യയില്‍ തൊടുപുഴയാറിന്റെ തീരത്തുള്ള ഒരു കൊച്ചുമുറിയിലാണ് കലാമന്ദിര്‍ ആരംഭിക്കുന്നത്. ഇവിടെ നിന്നും ഉയര്‍ന്ന സംഗീതത്തിന്റെ നാദവീചികള്‍ ഒരു കൂട്ടായ്മയുടെ സ്വപ്നമായിരുന്നു. കലാമന്ദിര്‍ സാംസകാരിക സംഘടനയില്‍ മുപ്പതിലേറെ കലാകാരന്‍മാര്‍ അണിനിരന്ന ഗാനമേള ട്രൂപ്പായിരുന്നു പ്രധാന ആകര്‍ഷണം. മുഖ്യ ഗായകന്‍ അപ്പച്ചന്‍ സാറായിരുന്നു.
ശാസ്ത്രീയ സംഗീതം, ഹാര്‍മോണിയം, വയലിന്‍, മൃദംഗം, ഗിറ്റാര്‍, ഫ്ലൂട്ട്, ഡാന്‍സ്, ഡ്രോയിങ് തുടങ്ങിയ കലകള്‍ പഠിപ്പിക്കുന്നതിനുള്ള ക്ലാസ്സുകളും ആരംഭിച്ചു. തൊടുപുഴ വിന്‍സന്‍ഷ്യന്‍ ആശ്രമാധികൃതര്‍ സൗജന്യമായി കലാമന്ദിറിന് ഒരു ആസ്ഥാനവും അനുവദിച്ചു. ഇവിടെ നിരവധിയാളുകള്‍ പലവിധ കലകള്‍ അഭ്യസിച്ചു. പിന്നീട് ആര്‍ ഡി ഡി ആയിരുന്ന എം എം മാത്യു സാറിന്റെ ഉടമസ്ഥതയിലുള്ള ഐ സി കോളേജിലേക്ക് ക്ലാസ് മാറ്റി. കലാമന്ദിര്‍ ഗാനമേള കേരളത്തിലങ്ങോളാമിങ്ങോളം നിരവധി വേദികളില്‍ നിറസാന്നിദ്യമായിരുന്നു.
ബാലികാബാലന്മാര്‍ക്കു വേണ്ടി ഒരു ബേബി ട്രൂപ്, നൃത്തവിഭാഗത്തിനു സ്റ്റേജ് പരിപാടികള്‍, അതെല്ലാം ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മകളാണ്. കേരളത്തിലുള്ള അമച്വര്‍ നാടക സമിതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സ്ഥിരം നാടകവേദി, കുട്ടികള്‍ക്ക് വേണ്ടി ജില്ലാതല ചിത്രരചനാ മത്സരം, തുടര്‍ന്ന് നൂറോളം സെന്ററുകളില്‍ സംസ്ഥാനതല മത്സരം. സി ഓ ആന്റോ, യേശുദാസ്, വാണിജയറാം, തുടങ്ങിയവരുടെ സ്‌പെഷ്യല്‍ ഗാനമേളകള്‍, അങ്ങനെ തൊടുപുഴക്കാര്‍ക്കു ഓര്‍മിക്കുവാന്‍ അനേകം അനുഭവങ്ങള്‍ അപ്പച്ചന്‍ സാര്‍ സമ്മാനിച്ചിട്ടുണ്ട്. അപ്പച്ചന് ചെറുപ്പം മുതല്‍ കലയോട് ആഭിമുഖ്യമുണ്ടായിരുന്നു. ഇരുപതോളം അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗാനരചന,സംഗീത സംവിധാനം, തുടങ്ങിയവയിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്.
സംഗീതത്തിന്റെ ബാലപാഠം പഠിച്ചത് കലാകാരനായ സ്വന്തം പിതാവില്‍ നിന്നാണ്. അതിനു ശേഷം പലരുടെയും കീഴില്‍ സംഗീതം അഭ്യസിച്ചു. ഹാര്‍മോണിയം, വയലിന്‍, ഗിറ്റാര്‍, ഫ്ലൂട്ട് തുടങ്ങിയവയൊക്കെ ഉപയോഗിക്കാന്‍ അറിയാമായിരുന്നു .ഇടിച്ചുകയറുന്നതില്‍ താല്പര്യമില്ലാത്തതുകൊണ്ട് ഒരിടത്തുമെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അതില്‍ ദുഃഖമില്ലെന്നു അദ്ദേഹം പറയുമായിരുന്നു. ഒരു കാലത്ത് തൊടുപുഴ നഗരസഭയുടെ വികസന റിപ്പോര്‍ട്ടിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നഗരസഭയുടെ യുവജനമേളകളുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999ല്‍ ആദിവാസി കലാമേള നടത്തിയതും അപ്പച്ചന്‍ സാറിന്റെ നേതൃത്വത്തിലായിരുന്നു. തൊടുപുഴ വൈ എം സി എ പ്രസിഡന്റ്, ഉപാസനയുടെ നേതൃത്വത്തിലുള്ള സാഹിത്യവേദിയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും അഭിനേതാവും ഗായകനും, ഇതിനെല്ലാം പുറമെ നല്ല ഒരു സംഘാടകനെയുമാണ് അപ്പച്ചന്‍ സാറിന്റെ വേര്‍പാടിലൂടെ തൊടുപുഴക്ക് നഷ്ടമായത്. അപ്പച്ചന്‍ സാറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10 ന്തൊടുപുഴ മുതലിയാര്‍മഠം റോഡില്‍ തെക്കനാട്ട് പാലത്തിന് സമീപമുള്ള വസതിയില്‍ ആരംഭിച്ച് കരിംകുന്നം, നെടിയകാട് ലില്ലില്‍ ഫ്‌ളവര്‍ പള്ളിയില്‍.

ഭാര്യ ഡോളി ചാക്കോ നെടിയശാല വാഴപ്പിള്ളില്‍ കുടുംബാംഗം (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യുപി സ്‌കൂള്‍ അരിക്കുഴ). മക്കള്‍: മഞ്ജു ടോമി (യുകെ), സിഞ്ജു ജോണ്‍സണ്‍. മരുമക്കള്‍: ടോമി തോമസ്, വടക്കേക്കൂറ്റ്, മണലുങ്കല്‍ (യുകെ), ജോണ്‍സണ്‍ മാത്യു തോട്ടക്കര (മൂന്നിലവ്).
Keywords: When Kalamandir Appachan is remembered, the curtains fall for a period of Thodupuzha, Thodupuzha, News, Kerala, Teacher, Obituary.
Powered by Info News For You

Comments
Post a Comment