ഇതാണ് ജനാധിപത്യത്തിലെ ഹീറോയിസം; മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ചുവരെഴുത്ത് നടത്താന്‍ മതില്‍ വിട്ടു നല്‍കി ഇബ്രാഹിം കെ കെ പുറം
ചെര്‍ക്കള: (www.kasargodvartha.com 29.03.2019) ഇതാണ് ജനാധിപത്യത്തിലെ ഹീറോയിസം. മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ചുവരെഴുത്ത് നടത്താല്‍ മതില്‍ വിട്ടു നല്‍കി ചെര്‍ക്കള കെ കെ പുറത്തെ ഇബ്രാഹിം വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. കര്‍ണാടകയില്‍ കരാര്‍ ജോലി ചെയ്യുകയാണ് ഇബ്രാഹിം. ജനാധിപത്യം എന്നത് തന്നെ പരസ്പര ബഹുമാനമെന്നതാണ് ഇബ്രാഹിമിന്റെ വിലയിരുത്തല്‍.
നിലപാടുകള്‍ക്കും ജന നന്മയിലൂന്നി പ്രവര്‍ത്തിക്കുന്നവര്‍ക്കും ജനം വോട്ട് ചെയ്യും. അസഹിഷ്ണുത മാറ്റി വെച്ച് പ്രവര്‍ത്തിച്ചാല്‍ തന്നെ ജനാധിപത്യം എന്നും ഇതേപോലെ നിലനില്‍ക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. കെ കെ പുറത്തെ തന്റെ ഉടമസ്ഥതയിലുള്ള മതില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രനും, എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനും തുല്യമായി ചുവരെഴുത്ത് നടത്താന്‍ വിട്ടു നല്‍കിയത് കൗതുകത്തോടെ നോക്കി കാണുകയാണ് നാട്ടുകാര്‍.
ഇബ്രാഹിം ലീഗ് അനുഭാവിയാണെങ്കിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് മതില്‍ വിട്ടു നല്‍കുന്ന കാര്യത്തില്‍ യാതൊരു പക്ഷപാതവും കാട്ടിയിട്ടില്ല. സ്വന്തം ഉടമസ്ഥതയിലുള്ള ചുമര് മൂന്ന് പ്രധാന മുന്നണികള്‍ക്കും വീതിച്ചുകൊടുത്തതിന്റെ ആത്മസംതൃപ്തിയിലാണ് അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Top-Headlines, Trending, election, Ibrahim KK Puram gives his wall for all 3 candidates
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment