ലൈംഗിക അതിക്രമം അടക്കം നിരവധി കുറ്റങ്ങള്‍; മുഹമ്മദ് ഷമിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കൊല്‍ക്കത്ത: (www.kvartha.com 15.03.2019) ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരായ കൊല്‍ക്കത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീധന പീഡനം(സെക്ഷന്‍ 498എ) ലൈംഗീകാതിക്രമം (354എ) എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ ഷമിക്കുമേല്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതികളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഷമിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു ഹസിന്‍ ജഹാന്‍ ആദ്യം രംഗത്തെത്തുന്നത്. യുവതികളുമായുള്ള ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യപ്പെടുത്തിയ ഹസിന്‍, താന്‍ ലൈംഗീകാതിക്രമത്തിന് ഇരയാവുകയാണ് എന്ന് പിന്നീട് ആരോപിച്ചു. ഷമി ഒത്തുകളിയുടെ ഭാഗമായെന്നും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2018ല്‍ ഷമിയുടെ കരാര്‍ പുതുക്കുന്നത് മരവിപ്പിച്ച ബിസിസിഐ ഷമിക്കെതിരെ അന്വേഷണവും നടത്തി. എന്നാല്‍ അന്വേഷണത്തില്‍ ഷമി കുറ്റക്കാരനല്ലെന്ന് വ്യക്തമായിരുന്നു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ശേഷം ഷമി കളിക്കളത്തിലേക്ക് ശക്തമായി മടങ്ങി വരുന്നതാണ് കണ്ടത്. ഓസ്ട്രേലിയയിലേയും ന്യൂസിലാന്‍ഡിലേയും മികച്ച ബൗളിങ് പ്രകടനത്തോടെ ഷമി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതോടെ മുഹമ്മദ് ഷമിയെ ടീമില്‍ നിന്നും ഒഴിവാക്കേണ്ടി വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Several crimes including sexual violence; The charge sheet filed against Mohammed Sham, Kolkata, News, National, Crime, Molestation, Police, Complaint.
ഷമിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു ഹസിന്‍ ജഹാന്‍ ആദ്യം രംഗത്തെത്തുന്നത്. യുവതികളുമായുള്ള ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യപ്പെടുത്തിയ ഹസിന്‍, താന്‍ ലൈംഗീകാതിക്രമത്തിന് ഇരയാവുകയാണ് എന്ന് പിന്നീട് ആരോപിച്ചു. ഷമി ഒത്തുകളിയുടെ ഭാഗമായെന്നും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2018ല്‍ ഷമിയുടെ കരാര്‍ പുതുക്കുന്നത് മരവിപ്പിച്ച ബിസിസിഐ ഷമിക്കെതിരെ അന്വേഷണവും നടത്തി. എന്നാല്‍ അന്വേഷണത്തില്‍ ഷമി കുറ്റക്കാരനല്ലെന്ന് വ്യക്തമായിരുന്നു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ശേഷം ഷമി കളിക്കളത്തിലേക്ക് ശക്തമായി മടങ്ങി വരുന്നതാണ് കണ്ടത്. ഓസ്ട്രേലിയയിലേയും ന്യൂസിലാന്‍ഡിലേയും മികച്ച ബൗളിങ് പ്രകടനത്തോടെ ഷമി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതോടെ മുഹമ്മദ് ഷമിയെ ടീമില്‍ നിന്നും ഒഴിവാക്കേണ്ടി വരും.
Keywords: Several crimes including sexual violence; The charge sheet filed against Mohammed Sham, Kolkata, News, National, Crime, Molestation, Police, Complaint.
Powered by Info News For You

Comments
Post a Comment