വീട്ടുമുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന മൂന്നു വയസുകാരിക്ക് സൂര്യതാപമേറ്റു
കാസര്‍കോട് (www.evisionnews.co): വീട്ടുമുറ്റത്ത് മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരിക്ക് സൂര്യതാപമേറ്റു. കുമ്പള- ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന അബ്ദുല്‍ ബഷീറിന്റെ മകള്‍ മര്‍വയ്ക്കാണ് സൂര്യാതപമേറ്റ് പൊള്ളലേറ്റ് പരിക്കേറ്റത്. ഉച്ചയ്ക്ക് മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈക്ക് സൂര്യാഘാതമേറ്റ് പൊള്ളലേല്‍ക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Powered by Info News For You

Comments
Post a Comment