യൂറോപ്പ് വിസക്കായി കാത്തിരുന്ന യുവാവിന്റെ രണ്ടേമുക്കാല്‍ ലക്ഷം തട്ടിയെടുത്ത് സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സി

കോട്ടയം: (www.kvartha.com 02.03.2019) യൂറോപ്പ് വിസക്കായി കാത്തിരുന്ന യുവാവിന്റെ രണ്ടേമുക്കാല്‍ ലക്ഷം തട്ടിയെടുത്ത് സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് മാപ്പോട്ടില്‍ ജിതിന്റെ (25) പണമാണ് നഷ്ടമായത്. അക്കൗണ്ട് ഉടമയുടെ വണ്‍ ടൈം പാസ് വേര്‍ഡ് വാങ്ങി റിക്രൂട്ടിംഗ് ഏജന്‍സിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിനിടെയാണ് പണം നഷ്ടമായത്.

പത്ത് രൂപയ്ക്ക് പകരം പതിനായിരം രൂപ വീതം അക്കൗണ്ടില്‍ നിന്നും നഷ്ടമാവുകയായിരുന്നു. യൂറോപ്പിലേക്ക് പോകാനുള്ള വിസയ്ക്കായി കാത്തിരിക്കുന്ന ജിതിന്‍ വിസ ആവശ്യത്തിനായി പലരില്‍ നിന്ന് കടം വാങ്ങി സ്വരൂപിച്ച പണമാണ് നഷ്ടമായത്. വാട്‌സ് ആപ്പ് വഴി ലഭിച്ച വിവരമനുസരിച്ച് ഷൈന്‍സ് റിക്രൂട്ട് ഡോട്ട് ഇന്‍ഫോ എന്ന പേരിലുള്ള വെബ് സൈറ്റ് വഴിയാണ് പണം നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത്.

Private recruitment agencies cheating youth of Rs 2.76, Kottayam, News, Cheating, Visa, Complaint, Police, Phone call, Kerala

രജിസ്ട്രേഷന്‍ ഫീസായി ഇന്ത്യന്‍ മൂല്യമുള്ള പത്ത് രൂപയാണ് ആവശ്യപ്പെട്ടത്. ഇത് കൈമാറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് നാല് തവണ ശ്രമം നടത്തി. പിന്നീട് നോക്കുമ്പോള്‍ നാല് പ്രാവശ്യവും അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ വീതം നഷ്ടമായതായി കണ്ടെത്തി. ഈ വിവരം കാട്ടി പരാതി അയച്ചതോടെ മറുപടിയായി കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ നമ്പര്‍ (സി.ഐ.എഫ്) ആവശ്യപ്പെടുകയും അതിലേക്ക് പണം തിരികെ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ സി.ഐ.എഫ് നമ്പര്‍ നല്‍കിയതോടെ വീണ്ടും പണം നഷ്ടമായി. ആകെ 2.76 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിതിന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സമാനമായ സാഹചര്യത്തില്‍ പല ഉപയോക്താക്കളെയും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുന്നതായി ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡെബിറ്റ് കാര്‍ഡ് മന്ത്രാലയത്തില്‍ നിന്ന് വിളിക്കുകയാണ് എന്ന് പറഞ്ഞാണ് ചിലര്‍ ബന്ധപ്പെടുന്നത്. നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റ് ലഭ്യമായിട്ടുണ്ട്, ഇതിനായി ഒ.ടി.പി നമ്പര്‍ നല്‍കണമെന്ന് പറഞ്ഞാണ് വിളിവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Private recruitment agencies cheating youth of Rs 2.76, Kottayam, News, Cheating, Visa, Complaint, Police, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?