ജലീലിനെ ഒറ്റിക്കൊടുത്തെന്ന് ആരോപണം: മാവോയിസ്റ്റുകള്‍ക്കിടയല്‍ തര്‍ക്കം രൂക്ഷം

കോഴിക്കോട്: (www.kvartha.com 15.03.2019) വയനാട് വൈത്തിരിയിലെ പോലീസ് വെടിവയ്പില്‍ മാവോയിസ്റ്റ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ മാവോയിസ്റ്റ് ഗറില്ല സേനാംഗങ്ങള്‍ ജലീലിനെ ഒറ്റിക്കൊടുത്തുവെന്ന് അര്‍ബന്‍ സമിതിയിലും പശ്ചിമഘട്ട സമിതിയിലും മലയാളികളുടെ ആരോപണം. മാവോയിസ്റ്റുകളുടെ പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതിയും അനുബന്ധ പോഷകസംഘടനകളും തമ്മില്‍ ഇതേ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി.

2016 നവംബറില്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെടാനുള്ള കാരണം മലയാളി മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റിക്കു സോണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നു വയനാട് സ്വദേശി സോമനെ ശാസിക്കുകയും ചെയ്തിരുന്നു. അന്നു കുപ്പുവിനും അജിതയ്ക്കുമൊപ്പം സോമനും സി പി ജലീലും ഉണ്ടായിരുന്നതായി പോലീസ് സൂചനകള്‍ നല്‍കിയിരുന്നു. നിലമ്പൂര്‍ കാടുകളെക്കുറിച്ചു ധാരണയുള്ള ജലീലും സോമനും ഉണ്ടായിരുന്നിട്ടും കുപ്പു ദേവരാജിനെയും അജിതയെയും സംരക്ഷിക്കാന്‍ കഴിയാതിരുന്നതു പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Maoist leader C P Jaleel, who was killed in an encounter with the police; Maoists dispute over, Kozhikode, News, Kerala, Death, Murder, Police, Maoists

കഴിഞ്ഞ മാസം തെലങ്കാനയില്‍ കീഴടങ്ങിയ കേന്ദ്ര കമ്മിറ്റിയംഗം സുധാകര്‍ പ്രാദേശിക കമ്മിറ്റികളിലെ ഇത്തരം ഭിന്നതകളെപ്പറ്റി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് ബാക്കി വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ആരോപണത്തിനെതിരെ ഇതരസംസ്ഥാനക്കാരായ മാവോയിസ്റ്റുകള്‍ രംഗത്തിറങ്ങിയതോടെ ഘടകങ്ങളില്‍ തര്‍ക്കം രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍.

ദളം കമ്മിറ്റികളില്‍ ഭൂരിപക്ഷമുള്ള തമിഴ്നാട് സ്വദേശികള്‍ അന്നുമുതലേ മലയാളികളെ സംശയത്തോടെയാണു നോക്കിക്കണ്ടിരുന്നത്. നിലമ്പൂരില്‍ കുപ്പുവിനോടും അജിതയോടും ചെയ്തതിനു മറുപടിയെന്നോണം വൈത്തിരിയില്‍വച്ചു ജലീലിനെ തമിഴ് മാവോയിസ്റ്റുകള്‍ ഒറ്റിക്കൊടുത്തെന്നാണ് മാവോയിസ്റ്റുകളുടെ കബനി, നാടുകാണി ദളങ്ങളില്‍ അംഗങ്ങളായ മലയാളികള്‍ ആരോപിക്കുന്നത്.

Keywords: Maoist leader C P Jaleel, who was killed in an encounter with the police; Maoists dispute over, Kozhikode, News, Kerala, Death, Murder, Police, Maoists.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?