കൂട്ടുകൂടാന്‍ കഴിയുന്നില്ല, ഭക്ഷണം കിട്ടുന്നില്ല, കാലാവസ്ഥയുടെ മാറ്റവും; അങ്ങാടിക്കുരുവികള്‍ അപ്രത്യക്ഷമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 22.03.2019) കടുത്ത വേനല്‍ചൂടും കാലാവസ്ഥയുടെ മാറ്റവും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍മൂലം അങ്ങാടിക്കുരുവികളുടെ എണ്ണത്തില്‍ വന്‍ കുറവുള്ളതായി സര്‍വ്വേയില്‍ കണ്ടെത്തി. അങ്ങാടിക്കുരുവി ദിനത്തില്‍ കുമ്പള ഹോളി ഫാമിലി സ്‌കൂളിന്റെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും കാസര്‍കോട് ബേഡ്‌സ് ക്ലബ്, മലബാര്‍ അവേര്‍നസ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സര്‍വ്വേയിലാണ് അങ്ങാടിക്കുരുവികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് കണ്ടെത്തിയത്.

കുമ്പള നഗരത്തില്‍ നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അങ്ങാടിക്കുരുവികളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് കണ്ടെത്തിയത്. മണിക്കൂറുകളോളം നീണ്ട നിരീക്ഷണത്തിനൊടുവിലെ സര്‍വ്വേയില്‍ 65 അങ്ങാടിക്കുരുവികളെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വ്വേയില്‍ 92 അങ്ങാടിക്കുരുവികളെ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ വലിയ അന്തരമാണ് ഉണ്ടായിരിക്കുന്നതെന്ന് പക്ഷി നിരീക്ഷകനായ രാജു കിദൂര്‍ വ്യക്തമാക്കി.

നഗര-ഗ്രാമ പ്രദേശമെന്ന ഭേദമില്ലാതെയാണ് കുരുവികളുടെ എണ്ണത്തില്‍ വന്‍ കുറവ് കണ്ടെത്തിയിരിക്കുന്നത്. അങ്ങാടികളിലെ വരാന്തയിലും മറ്റും വീഴുന്ന ധാന്യങ്ങള്‍ കൊത്തിയെടുത്ത് സ്ഥാപനങ്ങളിലോ മരക്കൊമ്പുകളിലോയുള്ള കൂട്ടില്‍ കഴിയുന്ന കുരുവികളുടെ എണ്ണത്തിലാണ് വന്‍ കുറവ് കണ്ടെത്തിയിരിക്കുന്നത്. കീടനാശിനികളും മൊബൈല്‍ ടവറുകളിലെ വികിരണവും അങ്ങാടിക്കുരുവികളുടെ ആവാസ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിച്ചതായി കരുതുന്നു.

പ്രണവ് കര്‍ളെ, തന്‍വി കുമ്പള, സഞ്ജന കുമ്പള തുടങ്ങിയവര്‍ സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കി. സര്‍വ്വോയോടൊപ്പം കുരുവികളുടെ സംരക്ഷണത്തിനായി പലയിടങ്ങളിലും കുരുവിക്കൂടുകളും ഇവര്‍ സ്ഥാപിച്ചു.


Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Birds, World Sparrow Day marked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?