മകന്‍ ജയിച്ചുകയറാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ മറുപടി

ആലപ്പുഴ: (www.kvartha.com 23.03.2019) ആസന്നമായിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെ മകന്‍ ജയിച്ചു കയറാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി തന്റെ നയം വ്യക്തമാക്കിയത്.

'ഞാനൊരു രാഷ്ട്രീയക്കാരനായി വളര്‍ന്നു വരണമെന്ന് ആഗ്രഹിച്ചു വന്നവനല്ല. ഒരുപാട് നഷ്ടപ്പെടാനുള്ളവനാണ്. എനിക്കൊരു മകനേയുള്ളൂ. വേറൊരു മകന്‍ അതിനു പകരം വയ്ക്കാനില്ല. വീടും കുടുംബവും നോക്കി കണ്ട് പോയാല്‍ നന്നായിരുന്നു എന്ന ആഗ്രഹമുണ്ട്. കാരണം എനിക്കൊരുപാട് പരാജയം പറ്റിയിട്ടുണ്ട്. കാരണം ഞാന്‍ ഈ സമുദായ സേവനത്തിന് വന്നത്.

Vellappally Natesan about his son Thushar Vellappally, Alappuzha, News, Politics, Channel, SNDP, Vellapally Natesan, Family, Lok Sabha, Election, Trending, Kerala

22 കൊല്ലമായി എനിക്കു പറ്റിയ അപകടം എന്നു പറയുന്നത്, നല്ലൊരു കച്ചവടക്കാരനും റെയില്‍വേ കോണ്‍ട്രാക്ടറുമായി നടന്ന ഞാന്‍ ട്രാക്ക് തെറ്റി ഈ ട്രാക്കിലായിപ്പോയി. അതിനൊരുപാട് പരിക്കുകളും പരിഭവങ്ങളും പലരുടെയും വിദ്വേഷവുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. നഷ്ടത്തിന്റെ കണക്കു മാത്രമെ എന്റെ സ്വകാര്യ ജീവിതത്തിലുള്ളു.

അതുകൊണ്ട് ഇനിയൊരു നഷ്ടം സ്വകാര്യ ജീവിതത്തിലില്ലാതെ കുടുംബം നോക്കി പോകുന്നതാണ്. പ്രായമായി വരുമ്പോള്‍ എനിക്കു തോന്നിയാല്‍, ഒരച്ഛന്‍ എന്ന നിലയില്‍ ചിന്തിച്ചാല്‍ മനസിലാകും. പകരം വയ്ക്കാന്‍ ഒരാളുണ്ടെങ്കില്‍ തരക്കേടില്ല. ആരുടെയും പുറകെ പോകാതെ ജീവിക്കാനുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും ഇവിടെയുണ്ടുതാനും. ആരു നോക്കും. എനിക്കൊരു മകനും മകളുമെയുള്ളൂ. നോക്കാനുള്ള ആളുവേണ്ടെ'- വെള്ളാപ്പള്ളി ചോദിക്കുന്നു.

അതേസമയം, പത്തനംതിട്ടയില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള സസ്പെന്‍സ് നിലനിറുത്തി ബി.ജെ.പി ഇന്നലെ തങ്ങളുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

നേരത്തെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടായിരുന്നു കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ബി.ജെ.പി. നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ പത്തനംതിട്ട സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകിയതും തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതുമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vellappally Natesan about his son Thushar Vellappally, Alappuzha, News, Politics, Channel, SNDP, Vellapally Natesan, Family, Lok Sabha, Election, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?