ജീവകാരുണ്യത്തിന്റെ ഉത്തമ മാതൃക സൃഷ്ടിച്ച് അറയ്ക്കല്‍ കുടുംബത്തിന്റെ സമൂഹ വിവാഹം
മാനന്തവാടി: (www.kvartha.com 04.03.2019) അറയ്ക്കല്‍ കുടുംബത്തിന്റെ കൈതാങ്ങില്‍ മംഗല്യ സൗഭാഗ്യമണിഞ്ഞ് ഏഴ് യുവതീ യുവാക്കള്‍. മതപുരോഹിതരുടെ സാന്നിധ്യത്തില്‍ മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു വിവാഹസംഗമം. പ്രവാസി മലയാളി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മാതാവ് ത്രേസ്യാമ്മ ഉലഹന്നന്റെ സ്മരണാര്‍ത്ഥമാണ് ഇത്തരമൊരു സമൂഹ വിവാഹം നടത്തിയത്.
വയനാട് ജില്ലയില്‍ ആദ്യമായായിരിക്കാം പ്രവാസി മലയാളി കുടുംബം ഏഴ് യുവതീ യുവാക്കളുടെ മംഗല്യ സൗഭാഗ്യത്തിന് കളമൊരുക്കിയത് . നിറഞ്ഞ സദസില്‍ ഞായറാഴ്ച രാവിലെ 9.30 മണിയോടെ ഹിന്ദു ആചാരപ്രകാരം കതിര്‍മണ്ഡപത്തില്‍ രണ്ട് യുവതീ യുവാക്കള്‍ മംഗല്യ വരണം ചാര്‍ത്തി. ജോയി അറയ്ക്കലും സഹോദരന്‍ ജോണിയും ഇവരുടെ സഹേദരികളും കുടുംബാംഗങ്ങളും ചേര്‍ന്ന് താലിചാര്‍ത്തല്‍ ചടങ്ങിന് മംഗല്യവതികള്‍ക്ക് പൂമാലയും ബൊക്കയും നല്‍കി ദമ്പതികളെ അനുഗ്രഹിച്ചു.
തുടര്‍ന്ന് ദമ്പതികള്‍ ജോയിയുടെയും കുടുംബത്തിന്റെയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് സൈന്‍ ഡയറക്ടര്‍ റഷീദ് ഗസ്സാലി കൂളിവയലിന്റ നേതൃത്വത്തില്‍ നാല് മുസ്ലിം ദമ്പതികളുടെ നിക്കാഹും നടന്നു. ഇതേ വേദിയില്‍ ഒരു ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹവും നടന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്തമാതൃകയായ കൊയിലേരി ഉദയ വായനശാല നടത്തുന്ന ഉദയ ഫുട്ബോളിനോടനുബന്ധിച്ചാണ് ജീവകാരുണ്യ വിദ്യാഭ്യാസ പാര്‍പ്പിട മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വരുന്ന അറയ്ക്കല്‍ കുടുംബം ഇത്തരമൊരു സമൂഹ വിവാഹം സംഘടിപ്പിച്ചത്.
ജില്ലാ സ്പെഷല്‍ ജഡ്ജി പി.സെയ്തലവി, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്‍.പ്രവീജ്, മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചര്‍ ,മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം തുടങ്ങി പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിലായിരുന്നു സമൂഹ വിവാഹം നടന്നത് .
ദമ്പതികളുടെ കുടുംബാംഗങ്ങളടക്കം സമൂഹത്തിലെ നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം സ്നേഹവിരുന്നും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Arakkal family introduced social marriages, Marriage, Religion, News, Local-News, Family, Couples, Kerala.

Powered by Info News For You

Comments
Post a Comment