മോദി അധികാരത്തില്‍ തിരിച്ചെത്തും: ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ

കൊച്ചി: (www.kvartha.com 01/04/2019) നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നു ബിസിനസ് വേള്‍ഡ് ഡീകോഡ് പ്രീപോള്‍ സര്‍വേ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഡീകോഡുമായി ചേര്‍ന്ന് ബിസിനസ് വേള്‍ഡ് രാജ്യത്തെ പ്രധാന പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയില്‍ 5000 പേരാണ് പങ്കെടുത്തത്.

News, Kochi, Kerala, Election, Trending, Narendra Modi,Modi will come back to power: Business World Decoded Survey


കോര്‍പറേറ്റ് ഇന്ത്യയിലെ ബിസനസ് നേതാക്കളുടെ ഇടയില്‍ മറ്റൊരു സര്‍വേയും നടത്തിയിരുന്നു. അതില്‍ 500 ബിസിനസ് നേതാക്കള്‍ പങ്കെടുത്തു. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനവും അഭിപ്രായപ്പെട്ടത്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് 64 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്. ഇതേ അഭിപ്രായമാണ് കോര്‍പറേറ്റ് ഇന്ത്യയ്ക്കുമുള്ളത്.

പുല്‍വാമ ബാലാക്കോട്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയവികാരം ഉയര്‍ത്തെഴുന്നേറ്റ സാഹചര്യത്തില്‍ തൊഴില്‍ സൃഷ്ടിയിലെ പരാജയത്തെക്കുറിച്ചുള്ള അതൃപ്തി ഇല്ലാതാവുമെന്ന് ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ പറയുന്നു. കോര്‍പറേറ്റ് ഇന്ത്യയുടെ അഭിപ്രായവും ഏതാണ്ട് ഇതുതന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Election, Trending, Narendra Modi,Modi will come back to power: Business World Decoded Survey


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?