ഉഡുപ്പിയില്‍ പാല്‍ കൊടുക്കാന്‍ പോവുകയായിരുന്ന യുവതിക്ക് പുള്ളിപ്പുലിയുടെ കടിയേറ്റു
മംഗളൂരു: (www.kasargodvartha.com 06.03.2019) കര്‍ണാടക ഉഡുപ്പിയില്‍ യുവതിക്ക് പുള്ളിപ്പുലിയുടെ കടിയേറ്റു. കുന്താപുരയ്ക്കടുത്ത് ജപ്തി പാല്‍ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന പ്രേമ ബെന്‍ഡെ (24)യ്ക്കു നേരെയാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. കഴുത്തിനും കാതിനും മുഖത്തും കടിയേറ്റ പ്രേമയെ കുന്താപുര സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ഉഡുപ്പി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. ജപ്തി സഹകരണ പാല്‍ സംഘത്തില്‍ പാല്‍കൊടുക്കാനായി പോകുമ്പോള്‍ ചാടിവീണ പുള്ളിപ്പുലി പ്രേമയെ ആക്രമിക്കുകയായിരുന്നു. ബോധരഹിതയായി വീണ യുവതിയെ മറ്റുള്ളവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പുലിയെ പിടിക്കാനായി പ്രദേശത്ത് കെണി സ്ഥാപിക്കുമെന്ന് കുന്താപുര ഫോറസ്റ്റ് ഓഫീസര്‍ പ്രഭാകര്‍ കുലാല്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, National, Top-Headlines, Leopard attack; Woman injured
< !- START disable copy paste -->
Keywords: News, Mangalore, National, Top-Headlines, Leopard attack; Woman injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment