ഇന്ത്യയുടെ നായകന് ആരാധകരേറുന്നു; യുവാക്കളില്‍ ഹരമായി 'അഭിനന്ദന്‍ മീശ'!

കാസര്‍കോട്: (www.kasargodvartha.com 06.03.2019) പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ നിന്നും തലയുയര്‍ത്തി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് ആരാധകരേറുന്നു. കാസര്‍കോട്ടെ 50 ഓളം യുവാക്കള്‍ അഭിനന്ദന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അഭിനന്ദന്‍ സ്റ്റൈലില്‍ മീശ വെച്ചിരിക്കുകയാണിപ്പോള്‍. കാസര്‍കോട് സിറ്റി കഫേ ഫ്രണ്ട്‌സിന്റെ പ്രവര്‍ത്തകരായ യുവാക്കളാണ് അഭിനന്ദന്‍ മീശയുമായി നാട്ടുകാര്‍ക്ക് മുന്നില്‍ ശ്രദ്ധേയമാകുന്നത്.

ഹരീഷ്, പ്രതീക്, ആഷി, സൂരജ്, അരുണ്‍, കമല്‍ ദാസ്, അനീസ്, ശരത്, പ്രിന്‍സ്, തോമസ്, ജംഷി എന്നിവരടങ്ങിയ സംഘമാണ് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും ഇവര്‍ ഇപ്പോള്‍ ശ്രദ്ധേയരാവുകയാണ്. സോഷ്യല്‍ മീഡിയയിലും ഇതിനകം തന്നെ ഇവരുടെ പ്രവര്‍ത്തി വൈറലായി കഴിഞ്ഞു. ഇവരുടെ തന്നെ ടിക് ടോക് വീഡിയോയും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മുതല്‍ ബംഗളൂരുവിലെ ഒരു സലൂണില്‍ 'അഭിനന്ദന്‍ മീശ' കട്ട് ചെയ്യുന്നത് സൗജന്യമാക്കിയിട്ടുണ്ട്. 640 ലധികം പേര്‍ അവിടെ അഭിനന്ദന്‍ സ്റ്റൈലില്‍ മീശ രൂപകല്‍പന ചെയ്തതായാണ് റിപോര്‍ട്ടുകള്‍. അഭിനന്ദന്‍ മീശയ്ക്ക് ഗള്‍ഫിലും പ്രചാരമേറിയിട്ടുണ്ട്. ഇന്ത്യക്കാരായ യുവാക്കള്‍ പാക്കിസ്ഥാന്‍കാരുടെ സലൂണില്‍ പോയി അഭിനന്ദന്‍ സൈറ്റില്‍ മീശ വെക്കാന്‍ ആവശ്യപ്പെടുന്നതും ശ്രദ്ധേയമായിട്ടുണ്ട്.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending,Abhinanthan Mustache makes trending style of Indians
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?