കടലാസ് വിമാനം പറത്തി മലയാളികള്‍ ഓസ്‌ട്രേലിയയിലേക്ക്
കൊച്ചി: (www.kvartha.com 19.03.2019) കടലാസ് വിമാനം പറത്തിയാലും മിടുക്കനാകാം. ഓസട്രേലിയയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരവും. ഇന്ത്യയിലെ ഏറ്റവും വലിയ കടലാസ് വിമാനം പറപ്പിക്കല്‍ മത്സരത്തില്‍ മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ അഭിഷേക് ചന്ദ്രസേനന്‍ നായരും മിഥുന്‍ മധുസൂദനനും ഫൈനലിലേയ്ക്ക് യോഗ്യത നേടി.
റെഡ്ബുള്‍ പേപ്പര്‍ വിംഗ്‌സിന്റെ കടലാസ് വിമാനം പറപ്പിക്കല്‍ മത്സരത്തിന്റെ അഞ്ചാം പതിപ്പിന് രാജഗിരി എഞ്ചിനിയറിംഗ് കോളേജാണ് വേദിയായത്. രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ അഭിയാന്ത്രിക (എ3കെ) യുമായി സഹകരിച്ചാണ് റെഡ്ബുള്‍ പേപ്പര്‍ വിംഗ്‌സ് അരങ്ങേറിയത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം 94 വിദ്യാര്‍ത്ഥികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. കലാപരമായി രൂപം നല്‍കിയ വിവിധ തരം കടലാസ് വിമാനങ്ങളുമായാണ് മത്സരാര്‍ത്ഥികള്‍ എത്തിയത്. ദീര്‍ഘ ദൂരം വിമാനം പറത്തുക, ദീര്‍ഘ സമയം വിമാനം വായുവില്‍ നിര്‍ത്തുക എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. അഭിഷേക് ചന്ദ്രസേനന്‍ നായര്‍ 30 മീറ്റര്‍ ദൂരം വിമാനം പറത്തിയാണ് ഫൈനലിലേയ്ക്കുള്ള ടിക്കറ്റെടുത്തത്.
മിഥുന്‍ മധുസൂദനന്റെ വിമാനം 3.3 സെക്കന്‍ഡാണ് വായുവിലൂടെ പറന്നത്. ഏപ്രിലില്‍ നടക്കുന്ന ദേശീയ ഫൈനലില്‍ ഇരുവരും മാറ്റുരയ്ക്കും. ദേശീയ ഫൈനലില്‍ വിജയികളാകുന്നവര്‍ ഓസ്ട്രിയയിലെ ഐക്കണിക് ഹാംഗര്‍ 7-ല്‍ നടക്കുന്ന ലോക ഫൈനലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
Keywords: The Malayalees flew the paper plane to Australia, Kochi, News, Kerala, plane, Education, Technology, Competition.

Powered by Info News For You

Comments
Post a Comment