ചെട്ടികുളങ്ങര കുംഭ ഭരണി തിങ്കളാഴ്ച; ഓണാട്ടുകരയിലെ കാഴ്ച കാണാന്‍ ഭക്തജനപ്രവാഹം
ആലപ്പുഴ: (www.kvartha.com 11.03.2019) ഭക്തിയുടെ ദിനരാത്രങ്ങള്‍ ദേവീ മന്ത്രങ്ങളാല്‍ മുഖരിതമാകിയ കുത്തിയോട്ട വഴിപാടുകളും കലയും കരുത്തും സമന്വയിച്ച പതിമൂന്ന് കരക്കാരുടെ കെട്ടുകാഴ്ചകളും തിങ്കളാഴ്ച ചെട്ടികുളങ്ങര അമ്മയ്ക്കു മുന്‍പില്‍ സമര്‍പ്പിക്കും. പുലര്‍ച്ചെ മുതല്‍ ഒരു മനമായി ഭക്തര്‍ ചെട്ടികുള്ളങ്ങര ദേവീക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തും.
തിങ്കളാഴ്ച പുലര്‍ച്ചെ കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കും. തുടര്‍ന്ന് മുഖത്ത് ചുട്ടി കുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴയില വാട്ടിയുടുപ്പിച്ച് കിന്നരി തൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്ക്ക കുത്തിയ കത്തി ഏന്തി കുട്ടികളെ കുത്തിയോട്ടപ്പാട്ടിന്റെയും വായ്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Today Chettikulanhara kumba bharani, Alappuzha, News, Kerala, Religion, Festival, Temple.
തിങ്കളാഴ്ച പുലര്‍ച്ചെ കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കും. തുടര്‍ന്ന് മുഖത്ത് ചുട്ടി കുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴയില വാട്ടിയുടുപ്പിച്ച് കിന്നരി തൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്ക്ക കുത്തിയ കത്തി ഏന്തി കുട്ടികളെ കുത്തിയോട്ടപ്പാട്ടിന്റെയും വായ്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും.
ഈ ഘോഷയാത്രയെ വഴിപാടുകാരന്റെ ആശ്രിതന്‍ നെട്ടൂര്‍ പെട്ടി തലയില്‍ ഏന്തി അകമ്പടി സേവിക്കും.കുത്തിയോട്ട ഘോഷയാത്ര കരകളിലെ കെട്ടുകാഴ്ചകള്‍ സന്ദര്‍ശിച്ച് ക്ഷേത്രത്തിലെത്തിച്ചേരുന്നു.
തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് ചൂരല്‍ കുത്തി ആശാന്മാര്‍ കുട്ടികളെ ചുവട് വയ്പ്പിക്കുന്നു.ശേഷം പ്രത്യേക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നെട്ടൂര്‍പ്പെട്ടി തുറന്ന് അതിനുള്ളില്‍ നിന്ന് വെറ്റിലയും കച്ചയുമെടുത്ത് കുട്ടികളുടെ ഇടുപ്പില്‍ക്കെട്ടി ക്ഷേത്രക്കുളത്തില്‍ സ്നാനം ചെയ്പ്പിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറുന്നതോടെ ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹത്തിനായി തിരുമുന്‍പില്‍ വഴിപാടുകാരന്‍ സമര്‍പ്പിച്ച കുത്തിയോട്ട വഴിപാടുകള്‍ക്ക് സമാപനമാകും.

രാവിലെ കുത്തിയോട്ട വരവിനുശേഷം വൈകിട്ട് മൂന്നുമുതല്‍ 13 കരക്കാരുടെയും കെട്ടുകാഴ്ച ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്ര തിരുമുന്‍പില്‍ ദേവിയെ ദര്‍ശിച്ച് അനുഗ്രഹം നേടി വൈകിട്ട് ഈരേഴ തെക്ക്,ഈരേഴ വടക്ക്,കൈത തെക്ക്,കൈത വടക്ക്,കണ്ണമംഗലം തെക്ക്,കണ്ണമംഗലം വടക്ക്, പേള,കടവൂര്‍,ആഞ്ഞിലിപ്ര,മറ്റം വടക്ക്,മറ്റം തെക്ക്,മേനാമ്പള്ളി,നടയ്ക്കാവ് എന്നിങ്ങനെ കരകളുടെ ക്രമം അനുസരിച്ച് കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ട ത്തില്‍ അണിനിരക്കും.
പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നള്ളുന്ന ദേവി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്‍പില്‍ എത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു മടങ്ങുന്നതോടെ കുംഭ ഭരണി മഹോത്സവങ്ങള്‍ക്കു സമാപനം കുറിക്കും.
പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നള്ളുന്ന ദേവി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്‍പില്‍ എത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു മടങ്ങുന്നതോടെ കുംഭ ഭരണി മഹോത്സവങ്ങള്‍ക്കു സമാപനം കുറിക്കും.
Keywords: Today Chettikulanhara kumba bharani, Alappuzha, News, Kerala, Religion, Festival, Temple.
Powered by Info News For You

Comments
Post a Comment