പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: (www.kvartha.com 13.03.2019) പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരമനയില്‍ നിന്നും ചൊവ്വാഴ്ച ഉച്ചയ്ക്ക് തട്ടിക്കൊണ്ടുപോയ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ മൃതദേഹമാണ് കരമന കൈമനത്തിനടുത്തുള്ള ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നും കണ്ടെത്തിയിത്.
കരമനയ്ക്ക് അടുത്ത് തളിയില്‍ നിന്നാണ് തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗ സംഘമാണ് കടത്തി കൊണ്ടുപോയതെന്നാണ് വിവരം.
ഇതിനിടയില്‍ അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകം അറിയുന്നത്. ഈ കോളിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫാകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പോലീസ് അനന്തുവിനെ തട്ടിക്കൊണ്ടു പോയ കാര്‍ തിരിച്ചറിഞ്ഞിരുന്നു.
തമ്പാനൂര്‍ ഭാഗത്തേക്ക് കാര്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. കാര്‍ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം കൊഞ്ചിറവിളയില്‍ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
Keywords: Youth found dead after Kidnapping, Thiruvananthapuram, News, Kerala, Death, Complaint, Police, Enquiry.

Powered by Info News For You

Comments
Post a Comment