സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് ഇമ്രാന്‍ ഖാന്‍
ലാഹോര്‍: (www.kvartha.com 04.03.2019) സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നോബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാക് മന്ത്രി ഫവാദ് ചൗധരിയാണ് ദേശീയ അസംബ്ലിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ചായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്.
ഇതോടെ ഇമ്രാന്‍ ഖാന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ക്യാംപെയിന്‍ നടന്നിരുന്നു. കൂടാതെ രണ്ടുലക്ഷം പേര്‍ ഒപ്പിട്ട കത്തും ഇതിനായി തയ്യാറാക്കിയിരുന്നു.
എന്നാല്‍ സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം തനിക്കല്ല ലഭിക്കേണ്ടത്. കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നവര്‍ക്കാണ് അതിന് അര്‍ഹത എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനല്ല. ജനങ്ങളുടെ ആഗ്രഹം പോലെ കശ്മീര്‍ പ്രശ്‌നം തീര്‍പ്പാക്കുന്നവര്‍ക്കാണ് അത് ലഭിക്കേണ്ടത്. അവിടെ സമാധാനത്തിനും ജനങ്ങളുടെ വികസനത്തിനും വേണ്ടി വഴി ഒരുക്കുന്നവര്‍ക്കാണ് അതിനുളള അര്‍ഹത' - ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Not worthy of Nobel Peace Prize, says Imran Khan,Lahore, News, Trending, Militants, Terrorists, Kashmir, Social Network, Twitter, Pakistan, World.
പാക് മന്ത്രി ഫവാദ് ചൗധരിയാണ് ദേശീയ അസംബ്ലിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ചായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്.
ഇതോടെ ഇമ്രാന്‍ ഖാന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ക്യാംപെയിന്‍ നടന്നിരുന്നു. കൂടാതെ രണ്ടുലക്ഷം പേര്‍ ഒപ്പിട്ട കത്തും ഇതിനായി തയ്യാറാക്കിയിരുന്നു.
എന്നാല്‍ സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം തനിക്കല്ല ലഭിക്കേണ്ടത്. കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നവര്‍ക്കാണ് അതിന് അര്‍ഹത എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനല്ല. ജനങ്ങളുടെ ആഗ്രഹം പോലെ കശ്മീര്‍ പ്രശ്‌നം തീര്‍പ്പാക്കുന്നവര്‍ക്കാണ് അത് ലഭിക്കേണ്ടത്. അവിടെ സമാധാനത്തിനും ജനങ്ങളുടെ വികസനത്തിനും വേണ്ടി വഴി ഒരുക്കുന്നവര്‍ക്കാണ് അതിനുളള അര്‍ഹത' - ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
Keywords: Not worthy of Nobel Peace Prize, says Imran Khan,Lahore, News, Trending, Militants, Terrorists, Kashmir, Social Network, Twitter, Pakistan, World.
Powered by Info News For You

Comments
Post a Comment