ഉന്നത ഉദ്യോഗസ്ഥര്‍ കാണണം കാസര്‍കോട്ടെ പോലീസുകാരുടെ ഈ ദുരിതം; അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി വിശ്രമമുറി, ടൈല്‍സുകള്‍ ഇളകിക്കിടക്കുന്നു, നടക്കാന്‍ പറ്റാത്ത അവസ്ഥ, കിടക്കാനാണെങ്കില്‍ ഉള്ളത് ഒരു കട്ടില്‍ മാത്രം

സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com 01.03.2019) ഉന്നത ഉദ്യോഗസ്ഥര്‍ കാണണം കാസര്‍കോട്ടെ പോലീസുകാരുടെ ഈ ദുരിതം. കാസര്‍കോട് ടൗണ്‍ പോലീസ് കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് വിശ്രമമുറി അസൗകര്യങ്ങള്‍ കൊണ്ടുവീര്‍പ്പുമുട്ടുകയാണ്. മുറിയിലെ ടൈല്‍സുകള്‍ ഇളകി നടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. മുറിയില്‍ ഒന്നു കിടക്കാനാണെങ്കില്‍ ആകെയുള്ളത് ഒരു കട്ടിലുമാത്രം.


ടൈല്‍സുകള്‍ ഇളകിപ്പോയി തറ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ ഏതു സമയത്തും കാലുകള്‍ മുറിയുകയോ വീണ് മറ്റു പരിക്കുകളോ ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. മുറിയില്‍ ടൈല്‍സ് പാകിയിട്ട് വെറും നാലു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍ തന്നെ ടൈല്‍സുകള്‍ ഇളകാന്‍ തുടങ്ങിയത് നിലവാരമില്ലാത്ത ടൈല്‍സ് പാകിയതു മൂലമാണെന്നാണ് വ്യക്തമാകുന്നത്.

എത്രയും വേഗം ടൈലുകള്‍ പുനസ്ഥാപിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. യൂണിഫോം വെക്കാന്‍ ഒരു അലമാരയെങ്കിലും അനുവദിച്ച് തരണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുന്നു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police, No facilities in Kasaragod Town police Dressing room
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?